എൽഡിഎഫിന്‍റെ പ്രചാരണ ബോർഡിലെ മുഖ്യമന്ത്രിയുടെ മുഖം കീറിയെടുത്തു; പിന്നിൽ ബിജെപിയെന്ന് സിപിഎം, ബേക്കൽ പൊലീസ് കേസെടുത്തു

Published : Mar 23, 2026, 11:21 PM IST
LDF campaign board vandalized

Synopsis

കാസർകോട് മൈലാട്ടിയിൽ ദേശീയപാതയോരത്ത് സ്ഥാപിച്ച എൽഡിഎഫിന്റെ സ്ത്രീ സുരക്ഷാ പ്രചാരണ ബോർഡ് നശിപ്പിച്ചതായി പരാതി. മുഖ്യമന്ത്രിയുടെ മുഖം കീറിയ സംഭവത്തിൽ സിപിഎം ബേക്കൽ പൊലീസിൽ പരാതി നൽകി. ബിജെപി പ്രവർത്തകർ പ്രചാരണ ബോർഡ് നശിപ്പിച്ചുവെന്നാണ് പരാതി

കാസർകോട്: മൈലാട്ടിയിൽ ദേശീയപാതയ്ക്കരികിൽ സ്ഥാപിച്ച എൽ ഡി എഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ചതായി പരാതി. പ്രചാരണ ബോർഡിൽ മുഖ്യമന്ത്രിയുടെ മുഖം കീറിയെടുത്തു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡാണ് നശിപ്പിച്ചത്. സിപിഎം പനയാൽ ലോക്കൽ സെക്രട്ടറി ഒ നാരായണൻ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകർ പ്രചാരണ ബോർഡ് നശിപ്പിച്ചുവെന്നാണ് പരാതി. ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും സ്വത്തുവകകൾ നശിപ്പിച്ച് നഷ്ടമുണ്ടാക്കിയതിനും ഭാരതീയ ന്യായ സംഹിതയിലെ 324(4), 329(3),192 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 35000 രൂപയുടെ നഷ്ടമുണ്ടായതായി എഫ്ഐആറിൽ പറയുന്നു. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പിന് സമീപത്തുള്ള ഭീമൻ ബോർഡാണ് കീറിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒമ്പതാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തൂങ്ങിമരണമെന്ന് കണ്ടെത്തൽ, പൊലീസ് അന്വേഷണം
അപരന്മാരിൽ നിന്ന് ആർക്കും രക്ഷയില്ല; സതീശനും പി രാജീവിനും ​ഗണേഷിനും രാജീവ് ചന്ദ്രശേഖറിനും അപരൻമാർ, പത്രിക നൽകി