ചോദ്യങ്ങള്‍ മലയാളത്തില്‍, പിഎസ്‍സിയുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച; തീരുമാനമില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം

Published : Sep 16, 2019, 12:02 AM IST
ചോദ്യങ്ങള്‍ മലയാളത്തില്‍, പിഎസ്‍സിയുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച; തീരുമാനമില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം

Synopsis

കഴിഞ്ഞ മാസം 29 നാണ് പി‍ എസ് സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. സമരത്തിന് സാംസ്ക്കാരിക നായകർ പിന്തുണയുമായെത്തി

തിരുവനന്തപുരം: പി എസ് സി ചോദ്യങ്ങൾ മലയാളത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പിഎസ് സി
ചെയര്‍മാനുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയും പി എസ് സിയുമായി നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന്
ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

കെ എ എസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. പക്ഷേ ചോദ്യങ്ങൾ മലയാളത്തിൽ
ആക്കുന്നതിനെ പി എസ് സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയർന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളിൽ സാങ്കേതിക പദങ്ങൾക്കുള്ള പകരം പദങ്ങൾ കണ്ടെത്തുന്നതിന്‍റെ പ്രയാസമാണ് പ്രധാനമായും പി എസ് സി ചൂണ്ടികാട്ടുന്നത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. കഴിഞ്ഞ മാസം 29 നാണ് പി‍ എസ് സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. സമരത്തിന് സാംസ്ക്കാരിക നായകർ പിന്തുണയുമായെത്തി. പിന്നാലെ പ്രതിപക്ഷവും സമരം തീർക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പി എസ് സി ചെയർമാനുമായി ചർച്ച നടത്തുന്നത്.

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും