മുഖ്യമന്ത്രിയുടെ 'അനാവശ്യ ആൻജിയോപ്ലാസ്റ്റി' പരാമർശം; വസ്തുതകൾ മനസിലാക്കാതെയെന്ന് കാർഡിയോ സൊസൈറ്റി ഓഫ് ഇന്ത്യ

Published : Oct 10, 2026, 04:24 AM IST
VD Satheesan

Synopsis

സ്റ്റന്‍റ് കമ്പനികളുടെ സ്വാധീനത്താൽ ഡോക്ടർമാർ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി നിർദേശിക്കുന്നുവെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പ്രസ്താവന വിവാദമാകുന്നു. കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയും ഐഎംഎയും ഇതിനെതിരെ രംഗത്തെത്തി.

കോഴിക്കോട്: സ്റ്റന്‍റ് കമ്പനികളുടെ സ്വാധീനത്താൽ ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ കൂടുതൽ നിർദേശിക്കുന്നുവെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ. വസ്തുതകൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് സംഘടന വിമർശിച്ചു.

കേരള ഹാർട്ട് കെയർ സൊസൈറ്റിയുട രജത ജൂബിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ കോഴിക്കോട് വച്ചാണ്, സ്റ്റൻഡ് കമ്പനികളുടെ സ്വാധീനത്താൽ ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റി സർജറികൾ കൂടുതൽ നിർദേശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. കാർഡിയോളജി ഡോക്ടർമാർ വേദിയിലിരിക്കെയായിരുന്നു പരാമർശം. അനാവശ്യ സർജറികൾക്കെതിരെ ക്യാംപെയിൻ ഉള്‍പ്പെടെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശം വസ്തുതകൾ മനസിലാക്കാതെയാണെന്നാണ് ഡോക്ടർമാരുടെ സംഘടനയുടെ വിമർശനം.

അടിയന്തര സാഹചര്യത്തിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവൻ തന്നെ ആപത്തിലാകുമെന്ന് സംഘടന വ്യക്തമാക്കി. തിരുവനന്തപുരത്ത് കാർഡിയോളജി ഡോക്ടർമാരുടെ നാല് സംഘടനകൾ യോഗം ചേരും. ശേഷം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പ്രസ്താവന രോഗികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വ്യക്തമാക്കിയിരുന്നു. അതേസമയം അനാവശ്യമായി ആൻജിയോ പ്ലാസ്റ്റി സർജറികൾ കൂടുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ രാജേഷ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രി പറഞ്ഞതെന്നായിരുന്നു കുറിപ്പ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം; ജീവനക്കാരന് കാസർകോട്ടേക്ക് സ്ഥലം മാറ്റം, പിന്നാലെ തീരുമാനം തിരുത്തി
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കൽ: പിണറായി സർക്കാറിന്റെ തീരുമാനം തുടരാൻ സതീശൻ സർക്കാറും, യോഗം ഈ മാസം 17ന്