5 മാസം കൊണ്ട് തെളിഞ്ഞു, നികുതി വർധിപ്പിക്കാതെ വരുമാനം കൂട്ടാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി; 'ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം'

Published : Oct 27, 2026, 05:21 PM IST
vd satheesan

Synopsis

നികുതി നിരക്കുകൾ വർധിപ്പിക്കാതെ തന്നെ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും മൂലധന ചെലവിലും വലിയ വളർച്ചയുണ്ടായതായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കൂടാതെ, കോഴിക്കോട്-വയനാട് തുരങ്കപാതയുടെ നിർമ്മാണം കൃത്യമായ പരിസ്ഥിതി ആഘാത പഠനത്തിനും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനും ശേഷം മാത്രമേ ആരംഭിക്കൂ എന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: നികുതി നിരക്കുകൾ വർധിപ്പിക്കാതെ തന്നെ സർക്കാരിന്‍റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്ന് കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. മുൻ വർഷത്തെ അപേക്ഷിച്ച് സമാന കാലയളവിൽ മൂലധന ചെലവിലും തനത് വരുമാനത്തിലും വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തിൽ 6,486 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത് മുൻ വർഷത്തെ അപേക്ഷിച്ച് പതിനാറര ശതമാനത്തിലധികം വളർച്ചയാണ് കാണിക്കുന്നത്. ഇതിനുപുറമേ, നോൺ-ടാക്സ് വരുമാനത്തിൽ 19 ശതമാനത്തിന്‍റെ വർധനവും ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനവും കൈവരിക്കാൻ സാധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂലധന നിക്ഷേപത്തിൽ 57 ശതമാനത്തന്‍റെ വർധനവാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് വിപണിയിലേക്ക് ആവശ്യമായ പണം എത്തിക്കാൻ സാധിച്ചത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകിയെന്നും എന്നാൽ ഈ നേട്ടങ്ങളിൽ മാത്രം സർക്കാർ പൂർണ്ണമായി തൃപ്തനല്ലെന്നും, ഇതിലും വലിയ ലക്ഷ്യങ്ങളാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുരങ്കപാതയിൽ മുന്നോട്ട്

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിന് ബദലായി വിഭാവനം ചെയ്തിട്ടുള്ള തുരങ്കപാത ഏറെ പ്രധാനപ്പെട്ട പദ്ധതിയാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ആനക്കാംപൊയില്‍,കള്ളാടി, മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു വി ഡി സതീശൻ. താന്‍ ഈ പദ്ധതിക്ക് എതിരാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായ പ്രചാരണമുണ്ടായി.ആ പദ്ധതിക്കല്ല എതിര്. ആ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് ആവശ്യമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ ചെയ്യരുത് എന്നാണ് പറഞ്ഞത്.

കാരണം അത് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള മേഖലയാണ്. ഇനി നിര്‍മ്മാണം നടക്കുന്ന സമയത്ത് ഒരപകടം ഉണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം സർക്കാരിനുണ്ടാകും. ഒരപകടമുണ്ടായിട്ടും സർക്കാർ ശ്രദ്ധിക്കാതെ വീണ്ടും അവിടെ പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തു എന്നായിരിക്കും ആരോപണം. അപ്പോള്‍ ആവശ്യമായ മുൻകരുകൽ എടുത്തു കൊണ്ട് അപകടസാധ്യത തീരെ ഇല്ലാതാക്കി കൊണ്ട് വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കും. പാരസ്ഥിക റിപ്പോര്‍ട്ടിലെ കണ്ടീഷന്‍സിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തി ഒരു അപകടസാധ്യതയുമില്ലാതെ തുരങ്കപാത യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റുമോ എന്നാണ് സർക്കാർ നോക്കുന്നത്. റിപ്പോര്‍ട്ട് കിട്ടിയാലുടനെ ആ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തെളിമ; സംസ്ഥാത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന, കോഴിക്കോട് മാത്രം പിടികൂടിയത് നിലവാരമില്ലാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണ
'വളർമതിയോട് രാഹുലും പ്രിയങ്കയും മാപ്പ് പറയണം', പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി; കേരള സർക്കാരിന് വിമർശനം