'വളർമതിയോട് രാഹുലും പ്രിയങ്കയും മാപ്പ് പറയണം', പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി; കേരള സർക്കാരിന് വിമർശനം

Published : Oct 27, 2026, 04:27 PM IST
LPST protest

Synopsis

കേരളത്തിലെ എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരം ബിജെപി ദേശീയ തലത്തിൽ ചർച്ചയാക്കി. നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വളർമതി എന്ന യുവതി തല മുണ്ഡനം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരിനെയും കോൺഗ്രസ് നേതാക്കളെയും ബിജെപി വിമർശിച്ചത്. നീതി ലഭിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം കിടക്കുമെന്നാണ് ഉദ്യോഗാർത്ഥികളുടെ മുന്നറിയിപ്പ്.

ദില്ലി: കേരളത്തിലെ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്‍റെ പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. വളർമതിയെന്ന യുവതിക്ക് പൊതു മധ്യത്തിൽ മൊട്ടയടിക്കേണ്ടി വന്നുവെന്ന് ബിജെപി നേതാവ് ജി വി എൽ നരസിംഹ റാവു ചൂണ്ടിക്കാട്ടി. ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം ലഭിച്ചില്ല, എന്താണ് അവിടെ നടക്കുന്നതെന്നും പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് ആകുന്നില്ലെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. രാഹുലും പ്രിയങ്കയും ഇത് കാണുന്നില്ലേ. ഇരട്ടത്താപ്പാണ് ഇരുവർക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം സർക്കാർ ആയതിനാൽ അവിടെ പോയി പ്രതിഷേധിക്കുന്നില്ല. എന്തുകൊണ്ട് കേരളത്തിൽ ഛാത്രോം കി ഗൂഞ്ച് നടത്തുനില്ല. വളർമതിയോട് രാഹുലും പ്രിയങ്കയും മാപ്പു പറയണം. അധികാരത്തിൽ വരും മുൻപ് സമരക്കാരെ മുഖ്യമന്ത്രി വി ഡി സതീശൻ പിന്തുണച്ചിരുന്നുവെന്നും ജി വി എൽ നരസിംഹ റാവു പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് സമര സമിതി നേതാവ് വളർമതി ഇന്നലെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.

തങ്ങൾക്ക് ജോലി നൽകുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് പറഞ്ഞ് സർക്കാർ ഒഴിയുകയാണെന്നും വളർമതി ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളിൽ വാചാലനായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി, പദവിയിലെത്തിയപ്പോൾ തങ്ങളെ പൂർണ്ണമായും അവ​ഗണണിക്കുകയാണെന്നും അവർ ആരോപിച്ചു.

പ്രശ്നപരിഹാരത്തിന് 45 ദിവസം സാവകാശം ചോദിച്ചത് സമരം ഒതുക്കി തീർക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ തന്ത്രമാണെന്നും ഇതിനുപിന്നിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കോഴ ലഭിക്കുന്നുണ്ടാകാമെന്നും വളർമതി ആരോപിച്ചു. പഠിച്ച് നേടിയെടുത്ത യോഗ്യത കൊണ്ട് ജോലി ലഭിച്ചേ തീരൂ എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. മുഖ്യമന്ത്രിയെ വീണ്ടും കാണാൻ ശ്രമിക്കുമെന്നും മാന്യമായ നീതി ലഭിച്ചില്ലെങ്കിൽ മരണം വരെ നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തും, രോഗങ്ങൾ കണ്ടുപിടിക്കാൻ പരിശോധനകൾ; പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ
ഇഡിക്കും മുൻ ഗവർണർക്കുമെതിരെ നിലപാടെടുത്ത് മന്ത്രി ഷിബു ബേബി ജോൺ; 'ഇഡി നീക്കം ദുരൂഹം, ഗവർണറുടെ നീക്കത്തോട് യോജിപ്പില്ല'