Lokayukta : ദുരിതാശ്വാസനിധി വകമാറ്റി ചെലവാക്കിയെന്ന ഹർജി; മന്ത്രിസഭയുടെ അംഗീകാരമുണ്ടെന്ന് സർക്കാർ, വാദം തുടരും

Published : Mar 03, 2022, 12:36 AM IST
Lokayukta : ദുരിതാശ്വാസനിധി വകമാറ്റി ചെലവാക്കിയെന്ന ഹർജി; മന്ത്രിസഭയുടെ അംഗീകാരമുണ്ടെന്ന് സർക്കാർ, വാദം തുടരും

Synopsis

മന്ത്രിസഭയുടെ അംഗീകാരാത്തോടെയാണ് ധനസഹായം അനുവദിച്ചതെന്നും സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, പണം ദുർവിനിയോഗം നടത്തിയാൽ മന്ത്രിമാർ ഉത്തരവാദികളാണെന്ന് നിരവധി കോടതി വിധികളുണ്ടെന്നായിരുന്നു ഹ‍ർജിക്കാരന്റെ എതിർവാദം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ ലോകായുക്തയിൽ  (Lokayukta) ഇന്നും വാദം തുടരും. മന്ത്രിസഭയുടെ അംഗീകാരാത്തോടെയാണ് ധനസഹായം അനുവദിച്ചതെന്നും സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, പണം ദുർവിനിയോഗം നടത്തിയാൽ മന്ത്രിമാർ ഉത്തരവാദികളാണെന്ന് നിരവധി കോടതി വിധികളുണ്ടെന്നായിരുന്നു ഹ‍ർജിക്കാരന്റെ എതിർവാദം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാവിന്റെയും കുടുംബത്തിന്റെ കടങ്ങള്‍ തീർക്കാൻ നൽകിയെന്ന ഹ‍ർജിയാണ് പരിഗണിക്കുന്നത്. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള പണം നൽകിയെന്നും പരാതിക്കാരനായ ശശികുമാർ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. 

പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട വിധവയോട് കൈക്കൂലി; ഡെപ്പ്യൂട്ടി തഹസിൽദാർക്കെതിരെ ലോകായുക്ത നടപടി

തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിൽ (Natural calamity) വീട് നഷടപ്പെട്ട വിധവയോട് ഡെപ്പ്യൂട്ടി തഹസിൽദാർ (Deputy Tehsildar)  കൈക്കൂലി (Bribe)  ചോദിച്ചെന്ന പരാതിയിൽ ലോകായുക്തയുടെ (Lokayukta)  നടപടി. സംഭവത്തിൽ അന്വഷണം നടത്തിയ ലോകായുക്ത, പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 50000 രൂപയും പലിശയും നൽകുവാൻ ഉത്തരവിട്ടു. 

നെടുമങ്ങാട് വെള്ളനാട് വില്ലേജിൽ പുതുക്കുളങ്ങര വിളയിൽ വീട്ടിൽ ഓമനയാണ് പരാതിക്കാരി. 62 വയസായ പരാതിക്കാരിക്ക് കുട്ടികളില്ല. 84 വയസായ അമ്മയുടെ കൂടെ സ്വന്തം വിട്ടിലായിരുന്നു താമസം. 2014 മെയിൽ പ്രകൃതിക്ഷോഭത്തിൽ വീട് ഭാഗികമായി തകർന്നു. സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫീസർ 15000 രുപ നഷ്ടപരിഹാരം നിശ്ചയിച്ച് ഒരു റിപ്പോർട്ട് കാട്ടാക്കട തഹസിൽദാർക്ക് സമർപ്പിച്ചു. പിന്നീട് സ്ഥലം പരിശോധിച്ച ഡെപ്പ്യൂട്ടി തഹസിൽദാർ തുക 3000 രൂപയായി കുറച്ചു. കൈക്കുലി നൽകാൻ തയ്യാറാകാത്തതിനാലാണ്  തുക കുറച്ചതെന്നാണ് പരാതിക്കാരി ലോകായുക്തയിൽ ഫയൽ ചെയ്ത കേസിൽ ആരോപിച്ചത്. 3 മാസത്തിന് ശേഷം വീട് പൂർണ്ണമായും തകർന്നു. പിന്നീട് ഒരു ചെറിയ ഓല ഷെഡിലാണ് പരാതിക്കാരിയും അമ്മയും താമസിച്ചത്. 2019 ൽ പരാതിക്കാരിയുടെ അമ്മ മരിച്ചു. 

തഹസീൽദാരെയും, അഡീഷനൽ തഹസീൽദാരെയും, വെള്ളനാട് വില്ലേജ് ഓഫീസറെയും എതിർ കക്ഷികളാക്കിയാണ് പരാതിക്കാരി ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത്. കേസിൽ അന്വഷണം നടത്തിയ ലോകായുക്ത  തഹസീൽദാറുടെയും വില്ലേജ് ഓഫിസറുടെയും മനോഭാവത്തെ നിശിതമായി വിമർശിച്ചു. പരാതിക്കാരിക്ക് 50,000 രൂപയും പലിശയും നല്കുവാൻ റവന്യു സെക്രട്ടറിക്ക് നിർദ്ദേശം നല്കി. 6 ശതമാനം പലിശ 2017 നവംബർ മുതലുള്ളത് നല്കുവാനാണ് നിർദ്ദേശം. തുക രണ്ട് മാസത്തിനുള്ളിൽ നല്കിയില്ലെങ്കിൽ 9 ശതമാനം പലിശ നല്കണം. റവന്യൂ സെക്രട്ടറിയുടെ നടപടി റിപ്പോർട്ടിനായി കേസ് 2022 മെയിലേക്ക് നീട്ടിവച്ചു. 

CPM : കോണ്‍ഗ്രസിനെ കുറിച്ച് മിണ്ടാത്തതെന്തേ? റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിലപാടെന്ത്? യെച്ചൂരിക്കെതിരെ വിമർശനം

CPM Welcomes PPE Model: ടി.പി ശ്രീനിവാസനെ തല്ലിയതെന്തിന്? സ്വകാര്യ നിക്ഷേപത്തിൽ മലക്കം മറിഞ്ഞ് സിപിഎം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മത്സരമല്ല, ഇതൊരു ഉത്സവമെന്ന് മോഹൻലാൽ; 'കഴിവുകള്‍ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക'
'ആനന്ദബോസിന്‍റെ ആരോപണം പ്രശസ്തിക്ക് വേണ്ടി, എൻഎസ്എസ് ആസ്ഥാനത്ത് ആർക്കും വരാം, വരേണ്ട രീതിയിൽ വരണം': ജി സുകുമാരൻ നായർ