Asianet News MalayalamAsianet News Malayalam

'ജിഹാദി ലേഖനം, പടച്ചട്ട, നാടന്‍ തോക്ക്, ആയുധങ്ങള്‍'; അൽ ഖ്വയ്ദ തീവ്രവാദികളില്‍ നിന്ന് കണ്ടെത്തിയത് ഞെട്ടിക്കും

നാടന്‍ തോക്കുകള്‍, നാടന്‍ രീതിയില്‍ നിര്‍മ്മിച്ച ശരീര കവചം, തദ്ദേശീയമായി സ്ഫോടക വസ്തുക്കളുണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുന്ന ലഘു വിവരണങ്ങള്‍, ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു. ദില്ലിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകൾ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

NIA seize  jihadi literature, sharp weapons, country made firearms,locally fabricated body armour and more from Al Qaeda terrorists
Author
Murshidabad, First Published Sep 19, 2020, 10:55 AM IST

മുര്‍ഷിദാബാദ്: ജിഹാദി ലേഖനങ്ങള്‍, ആയുധങ്ങള്‍, ഡിജിറ്റല്‍ ഡിവൈസ് എന്നിവയുള്‍പ്പെടെയാണ്  അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ടവരെ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡില്‍ പിടികൂടിയത്. നാടന്‍ തോക്കുകള്‍, നാടന്‍ രീതിയില്‍ നിര്‍മ്മിച്ച ശരീര കവചം, തദ്ദേശീയമായി സ്ഫോടക വസ്തുക്കളുണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുന്ന ലഘു വിവരണങ്ങള്‍, ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു. ദില്ലിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകൾ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ നിന്നും മൂന്നുപേരെ പിടികൂടി കൈമാറിയത് പൊലീസാണ്. പൊലീസ് പിടികൂടിയവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയിട്ടില്ല. 

മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ, സെയില്‍സ്മാന്‍ എന്ന നിലയിലാണ് ഇവര്‍ കേരളത്തില്‍ കഴിഞ്ഞിരുന്നത്. രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട ഒമ്പത് പേരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായതെന്നാണ് എൻഐഎ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. ധനശേഖരണാര്‍ത്ഥമായിരുന്നു ഇവര്‍ ഇവിടെ താമസിച്ചിരുന്നതെന്നാണ് സൂചന. 

നേരത്തെ ഇന്ത്യൻ മേഖലയിൽ 180-ഓളം അൽ ഖ്വയ്ദ അംഗങ്ങളുള്ളതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ഇവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് പാകിസ്ഥാനിൽ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. എറണാകുളം പാതാളത്തെ  റൂമിൽ നിന്ന് പിടികൂടിയ മുർഷിദിന്റെ 2 മൊബൈലും ലാപ്ടോപ്പും എൻ.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ സ്ഥിരമയി ജോലി പോയിരുന്നില്ല. കുടുംബം സാമ്പത്തികമായി ഭദ്രത ഉള്ളത് കൊണ്ടാണ് ജോലിക്ക് പോകാത്തത് എന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. 
 

Follow Us:
Download App:
  • android
  • ios