വെളിച്ചെണ്ണ 1 ലിറ്റർ 349 രൂപ, ജയ അരി 8 കിലോ 264 രൂപ; കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ; ഓണചന്തകൾ ഒരുങ്ങുന്നു

Published : Aug 24, 2025, 10:07 PM IST
coconut oil fake

Synopsis

ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരെ കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ സംസ്ഥാനത്ത് തുറക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാകും. ത്രിവേണി സൂപ്പർമാർക്കറ്റുകൾ അടക്കം 167 കേന്ദ്രങ്ങളിലാണ് ചന്തകൾ പ്രവർത്തിക്കുക.

തിരുവനന്തപുരം: കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെ കൺസ്യുമർഫെഡിന്റെ ഓണചന്തകൾ ഒരുങ്ങുന്നു. ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 27ന് വൈകിട്ട് നാലിന് കരീപ്ര പഞ്ചായത്തിൽ നെടുമൺകാവ് ഷോപ്പിംഗ് കോംപ്ലക്സ് അങ്കണത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. കൺസ്യുമർഫെഡ് ഡയറക്ടർ ജി. ത്യാഗരാജൻ അധ്യക്ഷനാകും.

വിപണിയിലെ കൃത്രിമ വിലകയറ്റം പിടിച്ചുനിർത്തുന്നതിന് 26 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ അടക്കം 167 കേന്ദ്രങ്ങളാണ് തുറക്കുക. സംസ്ഥാനത്തു 1800 വിപണന കേന്ദ്രങ്ങൾ തുറക്കും. ജയ, കുറുവ അരി, കുത്തരി, പഞ്ചസാര, കടല, ചെറുപയർ, ഉഴുന്ന്, വൻപയർ, തുവര പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 13 ഇന നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ സ്വന്തമാക്കാം.

ത്രിവേണിയുടെ സ്വന്തം ഉൽപ്പന്നങ്ങളായ മുളക് പൊടി, മഞ്ഞ പൊടി, മല്ലി പൊടി, അരിപ്പൊടി, റവ, തേയില, വെളിച്ചെണ്ണ എന്നിവയും വിലക്കുറവിൽ ചന്തകളിൽ ലഭ്യമാകും. വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും വിൽപ്പനക്കായി ഒരുക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജൻസി പരിശോധിച്ച് ഉറപ്പാക്കിയാണ് വിപണനത്തിനെത്തുന്നത്. ഒരു ദിവസം 75 പേർക്ക് വിതരണം ചെയ്യും.

ജയ അരി 8 കിലോഗ്രാം - 264 രൂപ

കുറുവ അരി 8 കിലോഗ്രാം- 264 രൂപ

കുത്തരി 8 കിലോഗ്രാം- 264 രൂപ

പച്ചരി 2 കിലോഗ്രാം - 58 രൂപ

പഞ്ചസാര 1 കിലോഗ്രാം - 34. 65 രൂപ

ചെറുപയർ 1 കിലോഗ്രാം 90 രൂപ

കടല 1 കിലോഗ്രാം- 65 രൂപ

ഉഴുന്ന് 1 കിലോഗ്രാം- 90 രൂപ

വൻപയർ 1 കിലോഗ്രാം- 70 രൂപ

തുവര പരിപ്പ് 1 കിലോഗ്രാം- 93 രൂപ

മുളക് 1 കിലോഗ്രാം- 115.5 രൂപ

മല്ലി 500 ഗ്രാം -40.95 രൂപ

വെളിച്ചെണ്ണ 1 ലിറ്റർ- 349 രൂപ

സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് കൊപ്ര ശേഖരിച്ചു ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ഓണചന്തയിൽ എത്തിക്കുക. മറ്റ് നോൺ സബ്‌സിഡി സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലകുറവുണ്ടാകും. 1000 രൂപയുടെ ഓരോ നോൺ സബ്‌സിഡി പർച്ചെയ്‌സിനും സമ്മാന കൂപ്പണും ലഭിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും