'സിപിഐ സമ്മേളനങ്ങളിൽ ഔദ്യോ​ഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ല': ബിനോയ് വിശ്വം

Published : Apr 10, 2025, 10:12 PM IST
'സിപിഐ സമ്മേളനങ്ങളിൽ ഔദ്യോ​ഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ല': ബിനോയ് വിശ്വം

Synopsis

വ്യാപകമായ വിമർശനങ്ങൾ തള്ളിക്കൊണ്ടാണ് സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വം നിലപാട് ആവർത്തിച്ചത്. 

തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വ്യാപകമായ വിമർശനങ്ങൾ തള്ളിക്കൊണ്ടാണ് സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വം നിലപാട് ആവർത്തിച്ചത്. പേരുകൾ നിർദ്ദേശിക്കുന്നതിൽ കുഴപ്പമില്ല. പക്ഷെ സംഘടിതമായ മത്സരം അനുവദിക്കാനാകില്ലെന്നായിരുന്നു നിലപാട്. കെഇ ഇസ്മായിലിന്റെ സസ്പെൻഷന് കൗൺസിൽ അംഗീകാരം നൽകി. അച്ചടക്ക നടപടി കടുത്തുപോയെന്ന് ചില അംഗങ്ങൾ യോഗത്തിൽ വിമർശിച്ചു. മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സെക്രട്ടറി വിശദീകരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്