
മലപ്പുറം: കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ. റവന്യൂ കമ്മീഷണറുമായും ജില്ലാ കലക്ടറുമായും വിഷയം സംസാരിച്ചു. വിഷം കഴിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഉദ്യോഗസ്ഥ മരണപ്പെട്ടത്. ആശുപത്രിയിൽ വച്ച് പൊലീസിന് നൽകിയ മൊഴിയിൽ വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദ്ദമാണ് കാരണമായി പറഞ്ഞിട്ടുള്ളതെന്നും, ആർക്കുമെതിരെയും പരാതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞതെന്നും മന്ത്രി എപി അനിൽകുമാർ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ സമ്മർദ്ദമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ട്. വിഷയത്തിൽ മന്ത്രിമാരുടെ ഉപസമിതിയെ വച്ചിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമായിരിക്കും അന്തിമ നിലപാടെടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam