ഓഫീസിലേക്കുള്ള യാത്രക്കിടെ അപകടം; കളക്‌ട്രേറ്റ് ജീവനക്കാരന്‍ മരിച്ചു

Published : May 04, 2020, 11:46 AM IST
ഓഫീസിലേക്കുള്ള യാത്രക്കിടെ അപകടം; കളക്‌ട്രേറ്റ് ജീവനക്കാരന്‍ മരിച്ചു

Synopsis

 തിരുവനന്തപുരം കളക്‌ട്രേറ്റിലെ ജീവനക്കാരനാണ്‌ ബിനു.

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയ്ക്ക് സമീപം ദേശീയ പാതയിൽ  പാലുമായി വന്ന മിനിലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് സർക്കാർ ജീവനക്കാരൻ മരിച്ചു.തണ്ണീർമുക്കം  ചിറയിൽ പറമ്പിൽ ബിനു ഗോപാലകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം കളക്‌ട്രേറ്റിലെ ജീവനക്കാരനാണ്‌ ബിനു. വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള യാത്രാ മധ്യേ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ബിനുവിനെ ഉടൻ  ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു