കോളേജ് യൂണിയൻ തെര‍ഞ്ഞെടുപ്പ്: എസ്എഫ്ഐയുടെ നോമിനേഷനുകൾ തള്ളി, കണ്ണൂർ മാടായി കോളേജിൽ സംഘർഷം

Published : Oct 21, 2022, 03:21 PM IST
കോളേജ് യൂണിയൻ തെര‍ഞ്ഞെടുപ്പ്: എസ്എഫ്ഐയുടെ നോമിനേഷനുകൾ തള്ളി, കണ്ണൂർ മാടായി കോളേജിൽ സംഘർഷം

Synopsis

എസ്എഫ്ഐ നൽകിയ നാല് നാമനിർദേശ പത്രികകൾ വരണാധികാരി തള്ളി. ഇതിനു പിന്നാലെ തെര‍ഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകർക്കതിരെ എസ്എഫ്ഐ രംഗത്തെത്തുകയായിരുന്നു. കെഎസ്‍യു പ്രവർത്തകരും പക്ഷം ചേർന്നതോടെ സംഘർഷത്തിലേക്കേത്തി

കണ്ണൂർ: കണ്ണൂർ മാടായി കോളേജിൽ സംഘർഷം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരുടെ നാമനിർദ്ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. എസ്എഫ്ഐ നൽകിയ നാല് നാമനിർദേശ പത്രികകൾ വരണാധികാരി തള്ളി. ഇതിനു പിന്നാലെ തെര‍ഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകർക്കതിരെ എസ്എഫ്ഐ രംഗത്തെത്തുകയായിരുന്നു. കെഎസ്‍യു പ്രവർത്തകരും പക്ഷം ചേർന്നതോടെ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തി. പൊലീസ് ക്യാമ്പസിലേക്ക് എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ആലോചനയിലാണെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ