സുരേഷ് ഗോപിക്കെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്‍റെ വിമർശനം; കെ സുരേന്ദ്രന്‍റെ മറുപടി, 'ആ വാര്‍ത്ത കണ്ടില്ല'

Published : Jul 14, 2024, 12:13 PM IST
സുരേഷ് ഗോപിക്കെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്‍റെ വിമർശനം; കെ സുരേന്ദ്രന്‍റെ മറുപടി, 'ആ വാര്‍ത്ത കണ്ടില്ല'

Synopsis

കോഴ വിവാദത്തിൽ ബിജെപി യുടെ പ്രാദേശിക നേതാവ് ഉൾപ്പെട്ടു എന്ന വാർത്ത സിപിഎം ക്യാപ്‌സ്യൂളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു

കോഴിക്കോട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സികെ പത്മനാഭൻ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാൻ തയ്യാറാകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട സികെ പത്മനാഭന്‍റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആ വാര്‍ത്ത താൻ കണ്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. അത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വാര്‍ത്ത ഞാൻ കണ്ടില്ലെന്നും അത് പറയാൻ അല്ല ഈ വാര്‍ത്താസമ്മേളനമെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ മറുപടി.

സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണെന്നായിരുന്നു സികെ പത്മനാഭന്‍റെ വിമര്‍ശനം. ഇന്ദിരാഗാന്ധിയെ ഭാരത മാതാവായി വിശേഷിപ്പിക്കുന്ന സുരേഷ് ഗോപിയുടെ രീതിയെ അംഗീകരിക്കാനാകില്ലെന്നും സികെ പത്മനാഭൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് കൃത്യമായ മറുപടി പറയാതെ കെ സുരേന്ദ്രൻ ഒഴിഞ്ഞുമാറിയത്.

കോഴിക്കോട്ടെ സിപിഎമ്മിലെ കോഴ വിവാദത്തിലും കെ സുരേന്ദ്രൻ പ്രതികരിച്ചു.കോഴ വിവാദത്തിൽ ബിജെപി യുടെ പ്രാദേശിക നേതാവ് ഉൾപ്പെട്ടു എന്ന വാർത്ത സിപിഎം ക്യാപ്‌സ്യൂളാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പിഎസ്‍സി കോഴ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വരേണ്ട സമയത്ത് വരും. ഡിജിപിക്കും ഗവര്‍ണര്‍ക്കും ആദ്യം പരാതി കൊടുക്കും. നടപടി ഇല്ലെങ്കില്‍ ബിജെപി വെറെ വഴി നോക്കും.

പാര്‍ട്ടി കോടതി തീരുമാനിക്കാൻ ഉള്ളതല്ല ഈ കേസ്. പ്രക്ഷോഭം നടത്തും. കോഴ കേസില്‍ എന്തുകൊണ്ടാണ് എഫ്ഐആര്‍ ഇടാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. സിപിഎം പാര്‍ട്ടിക്കാരെ തിരുകികയറ്റാനുള്ള സംവിധാനം പിഎസ്‍സിയിലുണ്ട്. നിയമിക്കപ്പെട്ട അംഗങ്ങള്‍ അഴിമതിക്കാരാണ്. കൈക്കൂലി മുതലാക്കുന്നത് അനധികൃത നിയമങ്ങള്‍ വഴിയാണ്. 

പിഎസ്‍സി കോഴ വിവാദം ഒതുക്കി തീര്‍ക്കാനുള്ള നീക്കം നിയമ വിരുദ്ധമാണ്. പി മോഹനന്‍റെയും കരീമിന്‍റെയും വലം കയ്യാണ് പ്രമോദ്. നിരവധി അനധികൃത ഇടപാട് ഈ സംഘം നടത്തി. പ്രമോദിന് പല കാര്യങ്ങളും അറിയാം. ഈ കേസിന് പല മാനങ്ങളും ഉണ്ട്. ആര്‍ക്കൊക്കെ ലഭിച്ച പണത്തിന്‍റെ വിഹിതം കിട്ടിയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.ബിജെപി നിയമ പോരാട്ടം നടത്തും.

കേസ് വഴിതിരിച്ചുവിടാനാണ് ബിജെപി പ്രാദേശിക നേതാവിന്‍റെ പേര് വലിച്ചിഴക്കുന്നത്. അത് സിപിഎം അജണ്ടയാണ്. പ്രമോദുമായി ബന്ധമുള്ള ബിജെപി പ്രാദേശിക നേതാവ് ആരാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് നിരവധി അഴിമതികള്‍ സിപിഎം മാഫിയ സംഘം നടത്തി. എളമരം കരീമും പി മോഹനനും റിയാസും അറിയാതെ ഇതൊന്നും നടക്കില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

'ടണലിൽ മാലിന്യ ബെഡ്'; സാഹസിക ദൗത്യവുമായി സ്കൂബ ടീം, മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍
മെഡിക്കൽ കോളേജ് ഡോ‌ക്ടർമാരുടെ മാസശമ്പളം പതിനായിരം രൂപ വരെ ഉയർത്തി സർക്കാർ; തുക അനുവദിക്കുന്നത് സ്പെഷ്യൽ അലവൻസായി