
കൊച്ചി: ആര്യാടൻ ഷൗക്കത്ത് വിഷയം അച്ചടക്ക സമിതിയുടെ മുന്നിൽ ഉള്ള വിഷയമാണ്. അതിൽ ഒന്നും പറയുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അവസരവാദ പാർട്ടിയായി. മുസ്ലിം ലീഗിനെ ചാക്കിട്ട് പിടിക്കുകയാണ് ലക്ഷ്യം. മുങ്ങുന്ന വഞ്ചിയിൽ ആര് കയറാനാണെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസും ലീഗും തമ്മിൽ ഹൃദയ ബന്ധമാണ് ഉള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പാണക്കാട്ടേത് സൗഹൃദ സന്ദർശനമാണെന്നും ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചിരുന്നു. കോൺഗ്രസിനകത്ത് പ്രശ്നമുണ്ടായാലും ലീഗിനകത്ത് പ്രശ്നമുണ്ടായാലും അതവർ തീർക്കും. രണ്ടും വ്യത്യസ്ഥ പാർട്ടികളാണ്. വർഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാർട്ടിയായാലും അവർക്ക് പ്രശ്നമുണ്ടായാലും പാർട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വിഡി സതീശൻ പാണക്കാടെത്തി, ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു; സുധാകരൻ വൈകീട്ടെത്തും
സാധാരണ രീതിയിൽ ഉള്ള കൂടിക്കാഴ്ച മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ച ചെയ്തത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമാണ്. മലപ്പുറത്തെ കോൺഗ്രസ് ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്തില്ല. ഇക്കാര്യത്തിൽ ലീഗ് ഇതുവരെ ഇടപെട്ടിട്ടുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam