'മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ, കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും': കെ സുരേന്ദ്രൻ

Published : Aug 25, 2026, 09:07 AM IST
k surendran

Synopsis

പാർട്ടി പ്രോസസ് തീർന്നാൽ പ്രസി‍ഡണ്ട് തന്നെ എല്ലാം വ്യക്തമാക്കുമെന്നാണ് കരുതുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സുരേന്ദ്രൻ സംസാരിച്ചത്

തിരുവനന്തപുരം; കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ. എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുകയാണ്. സതീശൻ സർക്കാർ പിണറായി സർക്കാറിന്റെ കാർബൺ കോപ്പിയാണ്. ബിജെപി പ്രസിഡണ്ടുമാർക്കെല്ലാം വ്യത്യസ്തമായ ശൈലിയായിരിക്കും. ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ അച്ചടക്ക നടപടി എടുത്തിട്ടുണ്ടോ എന്ന് പറയേണ്ടത് ഉത്തരവാദിത്വമുള്ളവരാണ്. തെര‍ഞ്ഞെടുപ്പ് സമയത്ത് തനിക്ക് സംഘടനാ ചുമതല ഉണ്ടായിരുന്നില്ല. ഫണ്ടിൽ എന്താണ് നടന്നതെന്ന് ആധികാരികമായി പറയാൻ കഴിയുക പ്രസിഡണ്ടിനാണ്. പാർട്ടി പ്രോസസ് തീർന്നാൽ പ്രസി‍ഡണ്ട് തന്നെ എല്ലാം വ്യക്തമാക്കുമെന്നാണ് കരുതുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സുരേന്ദ്രൻ സംസാരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കാശിക്ക് പോകുന്നു'വെന്ന് കുറിപ്പെഴുതി ശിവസൂര്യ പോയിട്ട് ഇന്ന് 18 ദിവസം, പൊലീസ് ഇന്ന് വാരണാസിയിലെത്തും, സിസിടിവികൾ പരിശോധിക്കും
പോക്കറ്റിൽ നിന്ന് പണമെടുത്ത മകനെ ചോദ്യം ചെയ്യാൻ സ്കൂളിലെത്തി; സഹപാഠികളെ വിരട്ടിയ പിതാവിന് പൊലീസിന്‍റെ താക്കീത്