ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി അംഗത്തിനെതിരെ പരാതി

Published : Aug 11, 2022, 04:00 PM ISTUpdated : Aug 11, 2022, 06:00 PM IST
ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി അംഗത്തിനെതിരെ പരാതി

Synopsis

തെര‍‍ഞ്ഞെടുക്കപെട്ട അംഗം മുപ്പത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടമെങ്കിലും പത്മകുമാരി സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇതറിഞ്ഞ കോൺഗ്രസ് കൗൺസിലര്‍മാര്‍  പത്മകുമാരിക്കെതിരെ പരാതി നല്‍കി. പിന്നാലെ സി.പി.എം നേതാവായ മേയര്‍ എം അനില്‍ കുമാര്‍ ബിജെപി കൗണ്‍സിലറായ പത്മകുമാരിക്ക് തിടുക്കപെട്ട് സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നല്‍കിയെന്നാണ് കോൺഗ്രസ് പരാതി.  

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ബിജെപി  കൗൺസിലര്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടം ലംഘിച്ചെന്ന് പരാതി. തിരഞ്ഞെടുക്കപ്പെട്ട് മുപ്പത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കണമെന്നിരിക്കെ അൻപതാം ദിവസം സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോൺഗ്രസാണ്  പരാതി നല്‍കിയത്.

ഈ വര്‍ഷം ജൂൺ 22നാണ് ബിജെപി. സ്ഥാനാർഥിയായിരുന്ന പത്മകുമാരി കോടതി ഉത്തരവോടെ കൊച്ചി കോർപ്പറേഷൻ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നുമുതല്‍ പത്മ കുമാരി  കൗൺസിൽ യോഗങ്ങളില്‍ പങ്കെടുക്കുകയും ആനുകൂല്യങ്ങൾ കൈപറ്റുകയും ചെയ്തിട്ടുണ്ട്. തെര‍‍ഞ്ഞെടുക്കപെട്ട അംഗം മുപ്പത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടമെങ്കിലും പത്മകുമാരി സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇതറിഞ്ഞ കോൺഗ്രസ് കൗൺസിലര്‍മാര്‍ പത്മകുമാരിക്കെതിരെ പരാതി നല്‍കി. പിന്നാലെ സി.പി.എം നേതാവായ മേയര്‍ എം അനില്‍ കുമാര്‍ ബിജെപി കൗണ്‍സിലറായ പത്മകുമാരിക്ക് തിടുക്കപെട്ട് സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നല്‍കിയെന്നാണ് കോൺഗ്രസ് പരാതി.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഐലന്‍റ് വാർഡിൽ നിന്ന് ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്  പത്മകുമാരി ആദ്യം  ജയിച്ചത് . എന്നാൽ പരാതിയെ തുടര്‍ന്ന് ഒരുവോട്ട് അസാധുവാക്കി. തുല്യ നില വന്നതോടെ  കോടതി  ടോസിലൂടെ പത്മ കുമാരിയെ  വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 

Read Also: സുരേഷ് എവിടെ? കൊച്ചിയിൽ നഗരമധ്യമത്തിൽ സുഹൃത്തിനെ കുത്തിക്കൊന്നയാളെ തിരഞ്ഞ് പൊലീസ്

കൊച്ചിയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുഹൃത്തിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ഇന്നലെ രാത്രി ഒൻപത് മണിയോടെ സൃഹൃത്തിനെ കുത്തിയ ശേഷം രക്ഷപ്പെട്ട മുളവുകാട് സ്വദേശി സുരേഷിനായി അന്വേഷണം തുടരുകയാണ്. 

കൊല്ലപ്പെട്ട കൊല്ലം സ്വദേശി എഡിസണിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. എഡിസണിനെ കഴുത്തിൽ കുത്തിയ ശേഷമാണ് സുരേഷിനായി രക്ഷപ്പെട്ടത്. സുരേഷിന്‍റെ മുറിയിൽ നിന്നും ആധാർ കാർഡ് പൊലീസ് കണ്ടെത്തിയിരുന്നു. മുളവുകാട് സ്വദേശിയായ യുവതി ആക്രമിച്ച കേസിലും പ്രതിയാണ് സുരേഷ്. (വിശദമായി വായിക്കാം...)

Read Also: സിനിമയ്ക്കെതിരായ സൈബർ ആക്രമണം സിപിഎം അസഹിഷ്ണുതയ്ക്ക് തെളിവ്; കെ സുരേന്ദ്രന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി
വീട് കയറി പ്രചരണം നടത്തുന്നവർ ശ്രദ്ധിക്കണം! പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം;'തർക്കിക്കാൻ നിൽക്കരുത്, ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്'