
കോഴിക്കോട്: തനിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കാലത്തും സമാന പരാതി ഉയർന്നതാണെന്ന് ദേവർകോവിൽ പറഞ്ഞു. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ മന്ത്രിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി എത്തിയത്.
പരാതിക്ക് പിന്നിൽ രാഷ്ടീയ പ്രതിയോഗികളാണ്. താൻ ആർക്കും പണം നൽകാനില്ല. സദസിന്റെ ശോഭ കെടുത്താനാണ് ഇത്തരം പരാതികൾ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. വടകര നവകേരള സദസിലാണ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ- മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും പരാതി നൽകുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam