തൊഴിലുറപ്പില്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം നവകേരള സദസ്സ് വിജയിപ്പിക്കാനുള്ള യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥയുടെയും തൊഴിലുറപ്പ് മേറ്റിന്‍റെയും ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു

പത്തനംതിട്ട: തൊഴിലുറപ്പിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം നവകേരള സദസ്സ് വിജയിപ്പിക്കാനുള്ള യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം. തൊഴിലുറപ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് തൊഴിലാളികളോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. തൊഴിലുറപ്പില്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം നവകേരള സദസ്സ് വിജയിപ്പിക്കാനുള്ള യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥയുടെയും തൊഴിലുറപ്പ് മേറ്റിന്‍റെയും ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു. പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലാണ് സംഭവം.

നവകേരള സദസ്സ് നടക്കുന്നതിന് മുന്നോടിയായുള്ള യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇത്തരമൊരു നിര്‍ദേശം. മുന്‍പ് യോഗം വിളിച്ചെങ്കിലും ആളുകള്‍ കുറവായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. മാറ്റിവെച്ച യോഗത്തില്‍ എത്തുന്നതിനായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്തശേഷം തൊഴിലുറപ്പ് ജോലി തുടര്‍ന്നാല്‍ മതിയെന്നും പറയുന്നുണ്ട്. എന്നാല്‍, ആരോപണം സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് നിഷേധിച്ചു. ഇത്തരത്തിലൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. പ്രമോദ് വിശദീകരിച്ചു.

നവകേരള സദസ്സ്: കോൺഗ്രസ് അംഗങ്ങൾ എതിര്‍ത്തു, തൃശ്ശൂ‌രിൽ സിപിഎം പ്രസിഡന്‍റ് ഭരിക്കുന്ന പഞ്ചായത്ത് പണം നല്‍കില്ല

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews