സിനിമ നടിയാക്കാമെന്ന് വാഗ്ദാനം നൽകി, പലർക്കും കാഴ്ചവെച്ചു, മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി

Published : Sep 19, 2024, 10:16 AM ISTUpdated : Sep 19, 2024, 10:58 AM IST
സിനിമ നടിയാക്കാമെന്ന്  വാഗ്ദാനം നൽകി, പലർക്കും കാഴ്ചവെച്ചു, മുകേഷിനെതിരെ  ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി

Synopsis

നടിയുടെ  ബന്ധുവായ മൂവാറ്റുപുഴ സ്വദേശിയാണ് പരാതി നൽകിയത്. പരാതി അടിസ്ഥാനരഹിതമെന്ന് ആരോപണവിധേയ

തൊടുപുഴ: നടന്‍ മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി. നടിയുടെ  ബന്ധുവായ മൂവാറ്റുപുഴ സ്വദേശിയാണ് പരാതി നൽകിയത്. 'പ്രായപൂർത്തി ആകുന്നതിന് മുൻപ് ചെന്നൈയിൽ ഒരു സംഘത്തിന് മുന്നിൽ കാഴ്ചവച്ചുവെന്നാണ് ആരോപണം. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു ഇത്.

സംഭവം നടന്നത് 2014 വാണ്. കുറെ പെൺകുട്ടികളെ നടി ഇതുപോലെ പലർക്കും കാഴ്ചവെച്ചിട്ടുണ്ട്. അലറി വിളിച്ചു കരഞ്ഞിട്ടാണ് അവിടെ നിന്നും രക്ഷപെട്ടതെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തമിഴ്നാട് കേരള ഡി ജി പി മാർക്കും മുഖ്യമന്ത്രിക്കും  യുവതി പരാതി നൽകി.യുവതിയുടെ പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറിയിട്ടുണ്ട്.പ്രത്യേക അന്വേഷണസംഘം യുവതിയിൽ നിന്ന് മൊഴിയെടുക്കും.

 

എന്നാൽ തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമെന്ന് ആരോപണ വിധേയ പ്രതികരിച്ചത്. മുകേഷിന്‍റെ  ആളുകളിൽ നിന്ന് കാശുവാങ്ങിയാണ് പരാതിക്കാരി തനിക്കെതിരെ രംഗത്തു വന്നത്. കൂടുതൽ പേർക്കെതിരെ മൊഴി കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഇത് തടയാനാണ് പുതിയ നീക്കമെന്നും അവര്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20ലധികം പേരുടെ മൊഴി ​ഗൗരവസ്വഭാവമുള്ളത്; പ്രത്യേക അന്വേഷണ സംഘം

'പണം വാഗ്ദാനം ചെയ്തു, സംസാരിച്ചത് രഞ്ജിത്തുമായി അടുപ്പമുള്ളയാൾ'; പീഡന പരാതി പിൻവലിക്കാൻ സമ്മർദമെന്ന് യുവാവ്

PREV
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം