സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ വിജിലൻസിൽ പരാതി; കടുത്ത സാമ്പത്തിക ക്രമക്കേടുകളെന്ന് ആരോപണം

Published : Oct 19, 2026, 08:55 PM IST
EN Suresh Babu

Synopsis

സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് വിജിലൻസിൽ പരാതി. പാലക്കാട്ടെ മൂന്ന് സഹകരണ സ്ഥാപനങ്ങൾ വഴി ബിനാമി നിക്ഷേപങ്ങളും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് ആരോപണം.

പാലക്കാട്: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് വിജിലൻസിൽ പരാതി. സിഎംപിയുടെ സംസ്ഥാന യുവ നേതാവ് വി മുസ്തഫയാണ് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി നിക്ഷേപങ്ങൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പാലക്കാട്ടെ മൂന്ന് സഹകരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. ചിറ്റൂർ താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആൻഡ് റിസർച്ച് സെന്‍റർ, പാലക്കാട് ജില്ലാ എൻജിനീയറിങ് സഹകരണ സംഘം, ചിറ്റൂർ താലൂക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം എന്നിവയുടെ ഇടപാടുകളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ സഹകരണ സ്ഥാപനങ്ങൾ വഴി ബിനാമി നിക്ഷേപങ്ങളും കണക്കിൽപ്പെടാത്ത പണത്തിന്‍റെ ഇടപാടുകളും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. കൂടാതെ വായ്പാ വിതരണത്തിലെ ക്രമക്കേടുകൾ, സ്വത്ത് മൂല്യനിർണയത്തിലെ കൃത്രിമം, സ്ഥാപനങ്ങളുടെ ഫണ്ട് വഴിതിരിച്ചുവിടൽ എന്നിവയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സുരേഷ് ബാബുവിന്‍റെയും കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള നിക്ഷേപങ്ങൾ, ലോക്കറുകൾ, സ്ഥാവര സ്വത്തുക്കൾ എന്നിവയെക്കുറിച്ച് പരിശോധന നടത്തണം. വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനത്തിൽ വിജിലൻസ് ഡയറക്ടർ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ സ്ഥിരീകരിച്ചാൽ കേസ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിന്‍റെ ബിനാമി നിരോധന വിഭാഗത്തിനും കൈമാറണമെന്നും പരാതിയിൽ പറയുന്നു. അതേസമയം, സിപിഎമ്മിന്‍റെ പാലക്കാട്ടെ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ സുരേഷ് ബാബുവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പാർട്ടിയിൽ ലൈംഗികാതിക്രമ പരാടിയും ഉയർന്നിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: പിണറായിയുടെ അപ്പീലിൽ ബുധനാഴ്ച സുപ്രീം കോടതിയിൽ വാദം, പ്രത്യേക ബെഞ്ച് രൂപീകരിച്ചു
'ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കും, പയ്യന്നൂരിലെ സ്ഥിതി അല്ല തളിപ്പറമ്പിൽ'; സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി രണ്ടുപേർ