ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; അന്വേഷിക്കാൻ എത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ

Published : Aug 27, 2026, 12:38 PM IST
police jeep

Synopsis

ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനമേറ്റു. എഎസ്ഐയെ ആക്രമിച്ച അസം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു

മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനമേറ്റു. എഎസ്ഐയെ ആക്രമിച്ച അസം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂരിൽ ഇന്നലെയാണ് സംഭവം. അതേസമയം, പീഡനശ്രമത്തിൽ യുവതി പൊലീസിൽ പരാതി നൽകിയില്ലെന്നാണ് വിവരം.

ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുതറി രക്ഷപ്പെട്ടു എന്നാണ് സഹയാത്രികർ ആർപിഎഫ് ഉദ്യോഗസ്ഥനെ അറിയിച്ചത്. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസിന് സംശയമുണ്ട്. ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, മനപ്പൂർവ്വമുള്ള മർദ്ദനം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ, അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; അടക്കാൻ സ്ഥലമില്ലെന്ന് കോർപ്പറേഷൻ
നീറ്റ് ചോദ്യപേപ്പർ ചോർച്ച: സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ; സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി