പുന:സംഘടന; ഉമ്മൻ ചാണ്ടിക്കും രമേശിനുമെതിരെ പരാതി പ്രവാഹം; പാർട്ടിയെ തകർക്കാൻ ശ്രമമെന്ന് കത്ത്

Published : Nov 17, 2021, 10:37 AM ISTUpdated : Nov 17, 2021, 10:41 AM IST
പുന:സംഘടന; ഉമ്മൻ ചാണ്ടിക്കും രമേശിനുമെതിരെ പരാതി പ്രവാഹം; പാർട്ടിയെ തകർക്കാൻ ശ്രമമെന്ന് കത്ത്

Synopsis

പുന:സംഘടനയിലെ എതിർപ്പ് പരസ്യമാക്കി അതിനെതിരെ ഉമ്മൻചാണ്ടി ഇന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയെ നേരിൽ കാണാനിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും

ദില്ലി: മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും (oommen chandy)രമേശ് ചെന്നിത്തലക്കുമെതിരെ(ramesh chennithala) പരാതി(complaints) പ്രവാഹം. ഇരുവരുടെയും നീക്കം പാർട്ടിയെ തകർക്കാൻ ആണെന്നാണ് പരാതി. പുന:സംഘടനക്കെതിരായ നീക്കത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ നേതാക്കൾ തലമുറ മാറ്റത്തെ എതിർക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ഒരു വിഭ​ഗം നേതാക്കൾ സോണിയാ ​ഗാന്ധിക്ക് നൽകിയ കത്തിൽ പറയുന്നു.

പുന:സംഘടനയിലെ എതിർപ്പ് പരസ്യമാക്കി അതിനെതിരെ ഉമ്മൻചാണ്ടി ഇന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയെ നേരിൽ കാണാനിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും. 

എതിർപ്പ് ഹൈക്കമാണ്ടിനെ ഉമ്മൻചാണ്ടി നേരിട്ടറിയിക്കും മുമ്പേ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ എതിർ വിഭാ​ഗം നീക്കം കടുപ്പിക്കുകയാണ്. പാർട്ടി പുന:സംഘടന നടത്തുമെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട്. ഹൈക്കമാണ്ട് അനുമതിയോടെയാണ് പുന:സംഘടനയെന്ന് വ്യക്തമാക്കി കെ പി സി സി അധ്യക്ഷന് പിന്തുണ നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രം​ഗത്തുണ്ട്. ഇവർക്കൊപ്പം ഉള്ളവരാണ് ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ദേശീയ നേതൃത്വത്തെ സമീപിച്ചതെന്നാണ് ​ഗ്രൂപ്പുകൾ പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും, ഭക്ഷ്യസുരക്ഷാ പരിശോധന ഊർജ്ജിതമാക്കിയെന്ന് മന്ത്രി കെ മുരളീധരൻ
വന്ദേമാതരം ഒഴിവാക്കിയത് ഗുരുതര ഭരണഘടനാ-നിയമ പ്രശ്നം; കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയുമെന്നും രാജീവ് ചന്ദ്രശേഖർ