
കൊച്ചി: കൊച്ചിയില്‍ യൂസ്‍ഡ് കാര്‍ ഷോറൂം ജീവനക്കാര്‍ യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് ക്രൂരമായി
മര്‍ദ്ദിച്ചെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വൈറ്റില ട്രൂ വാല്യു ഷോറൂമിലെ 5 ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മര്‍ദ്ദനത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് കരുമാലൂര്‍ സ്വദേശികളായ സോഫിയ, ശ്രുതി, നിധിന്‍ ,ഷംസീര്‍ എന്നിവര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റത്. വൈറ്റിലക്കടുത്ത് മാരുതി ട്രൂ വാല്യൂ ഷോറൂമിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നും സ്പാനര്‍ കൊണ്ട് തലക്ക് അടിച്ചു എന്നുമാണ് പരാതി. മര്‍ദ്ദനമേറ്റ സോഫിയുടെ ബന്ധു മൂന്ന് മാസം മുന്‍പ് ട്രൂ വാല്യുവില്‍ നിന്ന് കാറ് വാങ്ങി. ഇതുവരെ കാറിന്‍റെ ഉടമസ്ഥാവകാശം ബന്ധുവിന്‍റെ പേരിലേക്ക് മാറ്റിയിട്ടില്ല. ഒടുവില്‍ ട്രൂ വാല്യുക്കാരെ ബന്ധപ്പെട്ടപ്പോള്‍ വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങി. തുടര്‍ന്നും ഉടമസ്ഥാവകാശം മാറ്റാതായതോടെയാണ് സോഫിയ സുഹൃത്തുക്കളുമൊത്ത് ട്രൂ വാല്യു ഷോറൂമിലെത്തിയത്. അകത്തേക്ക് കൊണ്ടുപോയ മാനേജര്‍ മുറിയില്‍ പൂട്ടിയിട്ടു. പെണ്‍കുട്ടികളെ കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞു. നിധിനും ഷംസീറും ഇത് ചോദ്യം ചെയ്തതോടെ ക്രൂരമായി മര്‍ദ്ദിച്ചു. ജീവനക്കാര്‍ നിലത്തിട്ട് ചവിട്ടി, ദേഹത്ത് കയറി പിടിച്ചു എന്നും ഉപദ്രവിച്ചു എന്നും പെണ്‍കുട്ടികളുടെ മൊഴിയിലുണ്ട്.
നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,280 പ്രവാസികളെ
മര്‍ദ്ദനത്തിനല്‍ നിധിന്‍റെ മുക്കിന് ഗുരുതര പരിക്കേറ്റു. ശ്രുതിയുടെ കൈക്കും പരിക്കുണ്ട്. പൂട്ടിയിട്ട് കടന്നുകളഞ്ഞ ജീവനക്കാര്‍ പെണ്‍കുട്ടികള്‍ ബഹളം വച്ച് പൊലീസിനെ വിളിക്കുമെന്ന് കണ്ടതോടെയാണ് തുറന്നുവിട്ടത്. ട്രൂവാല്യുവില്‍ ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയും പൂട്ടിയിടാന്‍ കൂട്ടുനിന്നെന്ന് പെണ്‍കുട്ടികള്‍ ആരോപിക്കുന്നു. പരാതിയില്‍ മാനേരജരായ ജോസിനെതിരെയും കണ്ടാല്‍ അറിയാവുന്ന നാല് ജീവനക്കാര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. നിലവില്‍ ആരെയും പിടികൂടിയിട്ടില്ല. പ്രതികള്‍ എല്ലാം ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam