തൃശ്ശൂർ ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ല: കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ വന്നേക്കും

By Web TeamFirst Published Jun 12, 2020, 4:35 PM IST
Highlights

ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും തത്കാലത്തേക്കെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്നും എംപി ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടിരുന്നു

തൃശ്ശൂർ: കൊവിഡ് ഭീതി ശക്തമായ തൃശ്ശൂർ ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന ആവശ്യം തത്കാലം സംസ്ഥാന സർക്കാർ അംഗീകരിക്കില്ല. കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാനാണ് നീക്കം. പൊതുസ്ഥലങ്ങളിൽ അടക്കം കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും.

ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും തത്കാലത്തേക്കെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്നും എംപി ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടിരുന്നു. സ്ഥിതി അതീവ ഗുരുതരമാണ്. വിഷയം അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയർന്നത്. ജില്ലയിലെ സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തി. ഇന്നലെ 25 പേർക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

തൃശ്ശൂരിൽ സർക്കാർ ഇടപെടലിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി എസി മൊയ്തീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പുറത്തുനിന്ന് വന്നവര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതാണ് സമ്പര്‍ക്കത്തിലൂടെ രോഗം വരാനിടയാക്കിയത്. ജനങ്ങളുടെ ജാഗ്രത ഏറെ ആവശ്യമുള്ള സമയമാണെന്നും സാഹചര്യം നിയന്ത്രണവിധേയമെന്നും മന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി സുനിൽ കുമാറും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ഇന്നലെ 25 പേർക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി ഉയര്‍ന്നു. സമ്പര്‍ക്കത്തിലൂടെയാണ് 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. കുരിയിച്ചിറ വെയർഹൗസ് തൊഴിലാളികളായ നാല് പേർക്കും, കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളായ നാല് പേർക്കും ആംബുലൻസ് ഡ്രൈവറായ അളഗപ്പനഗർ സ്വദേശിക്കും ആരോഗ്യ പ്രവർത്തകനായ രണ്ട് പേര്‍ക്കും നാല് ആശാ പ്രവർത്തകർക്കുമാണ് ക്വാറൻറീനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33 വയ സ്സ് പുരുഷൻ) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

click me!