
തിരുവനന്തപുരം : നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജെബി മേത്തർ എം പി അടക്കമുള്ളവർ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ പുരുഷ പൊലീസുകാർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെന്നാരോപണവുമുയർന്നു.
മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. സെക്രട്ടറിയേറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും പൊലീസും നേർക്കുനേർ വന്നതോടെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ മഹിളാ കോൺഗ്രസിന്റെ ഒരു പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി.
Read More : 'മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ നാട്ടുകാർ പുറത്തിറങ്ങരുതെന്ന സ്ഥിതി, ഇതെന്താ രാജഭരണമാണോ?' കെ മുരളീധരൻ