
തിരുവനന്തപുരം : മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ നാട്ടുകാർ പുറത്തിറങ്ങരുതെന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലെന്ന് കെ മുരളീധരൻ. പർദ ധരിക്കാനുള്ള അവകാശം പോലും ഇല്ലാതായി. ആളുകളെ കരുതൽ തടങ്കലിൽ വെക്കുന്നു. ഇതെന്താ രാജഭരണമാണോ എന്നും മുരളീധരൻ ചോദിച്ചു. നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിബിസിയുടെ കാര്യത്തിൽ മോദി ചെയ്തതാണ് ഏഷ്യാനെറ്റിൻ്റെ കാര്യത്തിൽ പിണറായി ചെയ്യുന്നതെന്നും പിണറായി മോദിക്ക് പഠിക്കുകയാണെന്നും ഭരണ കക്ഷി എംഎൽഎയിൽ നിന്ന് പരാതി എഴുതി വാങ്ങിയാണ് ഓഫീസ് റെയിഡ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ എത്രയെത്ര അവതാരങ്ങൾ ആണ് വരുന്നത്. ഗോവിന്ദൻ മാഷെന്താ ഒന്നും മിണ്ടാത്തതെന്നും മുരളീധരൻ ചോദിച്ചു.
സ്വപ്നക്കെതിരെ മാനനഷ്ടത്തിന് എന്തേ കേസ് കൊടുക്കാത്തത്. കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, ശ്രീരാമകൃഷ്ണൻ എന്നിവരെന്തേ കേസ് കൊടുക്കാത്തത്. ബിബിസിയുടെ കാര്യത്തിൽ മോദി ചെയ്തതാണ് ഏഷ്യാനെറ്റിൻ്റെ കാര്യത്തിൽ പിണറായി ചെയ്യുന്നതെന്നും പിണറായി മോദിക്ക് പഠിക്കുകയാണെന്നും ഭരണ കക്ഷി എംഎൽഎയിൽ നിന്ന് പരാതി എഴുതി വാങ്ങിയാണ് ഓഫീസ് റെയിഡ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.
മിക്കവാറും എറണാകുളത്ത് പോകുന്ന മുഖ്യമന്ത്രി എന്ത്കൊണ്ട് പ്ലാൻ്റ് സന്ദർശിക്കുന്നില്ല. ആറ് ദിവസമായി കൊച്ചിയിൽ മാലിന്യം നീക്കം സ്തംഭിച്ചിട്ട്. കാൽക്കാശ് കയ്യിൽ ഇല്ലാത്തപ്പോഴാണ് കെ റെയിലിനെ കുറിച്ച് എംവി ഗോവിന്ദൻ പറയുന്നത്. ജനകീയ ഹോട്ടലുകൾ അടച്ച് പൂട്ടുന്നവരാണ് അപ്പം വിൽക്കുന്ന കണക്ക് പറയുന്നത്. കെ കരുണാകരൻ നട്ടെല്ലിന് പരുക്ക് പറ്റി കിടന്നപ്പോഴും ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിതിട്ടില്ല. മാസം 85000 രൂപയുടെ വാടക വീട്ടിലാണ് സജി ചെറിയാൻ താമസിക്കുന്നത്. രണ്ട് വീട് ഒഴിഞ്ഞ് കിടക്കുമ്പോഴാണ് സജി ചെറിയാൻ്റെ ധൂർത്തെന്നും മുരളീധരൻ വിമർശിച്ചു.