'ഭാവിയിൽ തലവേദനയാകുമോയെന്ന് ആശങ്ക'; പിവി അൻവറിന് മുന്നിൽ ഫോര്‍മുല വെക്കാൻ കോണ്‍ഗ്രസ് 

Published : Apr 22, 2025, 08:37 AM ISTUpdated : Apr 22, 2025, 08:41 AM IST
'ഭാവിയിൽ തലവേദനയാകുമോയെന്ന് ആശങ്ക'; പിവി അൻവറിന് മുന്നിൽ ഫോര്‍മുല വെക്കാൻ കോണ്‍ഗ്രസ് 

Synopsis

പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നു. നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ പിവി അൻവറിന് മുന്നിൽ കോണ്‍ഗ്രസ് മുന്നണി പ്രവേശനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെയ്ക്കും. മുന്നണിയിലെടുത്താൽ പിന്നീട് തലവേദനയാകുമോയന്ന ആശങ്കയും ഘടകക്ഷികള്‍ക്കുണ്ട്.

മലപ്പുറം: പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നു. നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ പിവി അൻവറിന് മുന്നിൽ കോണ്‍ഗ്രസ് മുന്നണി പ്രവേശനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെയ്ക്കുമെന്നാണ് വിവരം. മുന്നണി പ്രവേശനം സാധ്യമാകണമെങ്കിൽ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ്. നിലവിൽ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തൽ.

കേരള പാര്‍ട്ടി വേണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് നാളത്തെ കൂടിക്കാഴ്ചയിൽ മുന്നോട്ടുവെച്ചേക്കും. അതിന് വഴങ്ങിയില്ലെങ്കിൽ അൻവറുമായി സഹകരണം മാത്രം മതിയെന്ന നിലപാടിലേക്കും എത്തിയേക്കും. പിവി അൻവറിനെ മുന്നണിയിലെടുത്താൽ പിന്നീട് തലവേദനയാകുമോ എന്ന ആശങ്കയും ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ അറിയിച്ചതായാണ് വിവരം.

പിവി അൻവറുമായി തല്‍ക്കാലം സഹകരണം മതിയെന്ന അഭിപ്രായം യുഡിഎഫിൽ ശക്തമാണ്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നാളെ അൻവറുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളത്തെ കൂടിക്കാഴ്ചയിൽ കോണ്‍ഗ്രസ് നിലപാട് പിവി അൻവറിനെ അറിയിക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകൾ സംബന്ധിച്ച ചില ഉറപ്പുകളും കോൺഗ്രസ് നൽകും.

വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്? ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ മാപ്പ് പറഞ്ഞ് ഷൈൻ, പെരുമാറ്റത്തിൽ ശ്രദ്ധിക്കാം

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും