രാജ്യസഭാ തെരഞ്ഞെടുപ്പിലെ കൂറുമാറ്റം, നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ്, ഒഡീഷയിലും ഹരിയാനയിലും ബീഹാറിലും തിരിച്ചടി

Published : Mar 17, 2026, 09:29 AM IST
congress action defection rajya sabha election odisha haryana bihar nda gains

Synopsis

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിലും ഹരിയാനയിലും ബീഹാറിലും കൂറുമാറിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ്

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിലും ഹരിയാനയിലും ബീഹാറിലും കൂറുമാറിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ്. ബീഹാറിലും ഒഡീഷയിലും ഓരോ സീറ്റുകൾ എൻഡിഎ അധികം നേടിയിരുന്നു. ഹരിയാനയിൽ ഒറ്റ വോട്ടിന്‍റെ വ്യത്യാസത്തിലാണ് കോൺഗ്രസ് അട്ടിമറി ശ്രമം മറികടന്നത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർ വിട്ടു നിന്നതും ഒരു ആർജെഡി എംഎൽഎ കൂറുമാറി വോട്ടു ചെയ്തതുമാണ് അഞ്ചാം സീറ്റും ബീജെപി വിജയിക്കാൻ ഇടയാക്കിയത്. തെരഞ്ഞെടുപ്പിൽ ബിജെപി ക്രമക്കേട് കാട്ടിയെന്ന് തേജസ്വി യാദവ് ആരോപിച്ചു.

ഒഡീഷയില്‍ നാലിൽ മൂന്ന് സീറ്റുകൾ നേടി എൻഡിഎയാണ് വിജയിച്ചത്. ഇവിടേയും കൂറുമാറ്റം നടന്നു. ഒരു സീറ്റ് ബിജെഡി നേടി. ഒരു സീറ്റിൽ കോൺഗ്രസ് -ബിജെഡി സംയുക്ത സ്ഥാനാർഥിക്ക് വിജയിക്കാമായിരുന്നെങ്കിലും കോൺഗ്രസ് എംഎൽഎമാരടക്കം കൂറുമാറിയത് തിരിച്ചടിയായി. എന്നാൽഹരിയാനയിലെ രാജ്യസഭ സീറ്റിൽ കോൺഗ്രസ് അട്ടിമറി ഒഴിവാക്കി. ഒരു സീറ്റ് കോൺഗ്രസ് വിജയിച്ചപ്പോൾ ഒരു സീറ്റ് ബിജെപി നേടുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിലെ പൊട്ടിത്തെറി; ടികെ ഗോവിന്ദനെതിരെ നടപടിക്ക് സിപിഎം, പാർട്ടിയിൽ നിന്ന് പുറത്താക്കും
കണ്ണൂരിൽ മത്സരിച്ചേ പറ്റൂ, പിന്നോട്ടില്ലെന്ന് കെ സുധാകരൻ; ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന്