പ്രിയങ്കയ്ക്കായി വീടുകയറി വോട്ടുറപ്പിക്കാൻ കോൺ​ഗ്രസ്; ഗൃഹസന്ദ‍ർശനം രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിൽ

Published : Oct 27, 2024, 08:52 AM IST
പ്രിയങ്കയ്ക്കായി വീടുകയറി വോട്ടുറപ്പിക്കാൻ കോൺ​ഗ്രസ്; ഗൃഹസന്ദ‍ർശനം രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിൽ

Synopsis

തന്‍റെ സ്വതസിദ്ധമായ ശൈലിയിലെടുത്ത് വീശിയാണ് രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചോദിക്കുന്നത്. രാഹുല്‍ മണ്ഡലം വിട്ടതിലെ പരിഭവം ചില‍ർ നേരിട്ടറിക്കുന്നു. 

കൽപ്പറ്റ: പ്രിയങ്ക ഗാന്ധിക്ക് വോട്ട് കൂട്ടാൻ വീട് കയറി കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ചുമതലക്കാരനായ രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ ഗൃഹസന്ദ‍ർശനം.

സമ്മേളനവും റോഡ് ഷോയും പോലയല്ല, നേരിട്ട് കണ്ട് കയ്യിലെടുക്കുന്നതിലാണ് വോട്ട് വീഴുകയെന്നതിനാല്‍ ഇത്തവണ കാര്യമായി വീട് കയറുന്നുണ്ട് കോണ്‍ഗ്രസ് നേതാക്കള്‍. തന്‍റെ സ്വതസിദ്ധമായ ശൈലിയിലെടുത്ത് വീശിയാണ് രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചോദിക്കുന്നത്. രാഹുല്‍ മണ്ഡലം വിട്ടതിലെ പരിഭവം ചില‍ർ നേരിട്ടറിക്കുന്നു. 

രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണ വോട്ട് കുറഞ്ഞത് ഇത്തവണ ഉണ്ടാകാതിരിക്കാൻ നല്ല പ്രവർത്തനം വേണമെന്നതാണ് നേതൃത്വത്തിന്‍റെ നിര്‍ദേശം. അതിനായി പ്രത്യേക കണക്കെടുപ്പ് നടത്തി പോളിങ് കൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. 

പ്രിയങ്ക ഗാന്ധി നാളെ വീണ്ടും മണ്ഡലത്തിലെത്തും. ഏഴ്  നിയമസഭാ മണ്ഡലങ്ങളിലും കോർണർ യോഗങ്ങളിൽ പങ്കെടുക്കും. അതേസമയം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ മണ്ഡലം കൺവെൻഷനുകൾ തുടരുകയാണ്. മാനന്തവാടിയിൽ ഇന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്ന് ഏറനാട് മണ്ഡലത്തിലാണ്. അഞ്ച് പഞ്ചായത്തിലെ 21 ഇടങ്ങളിൽ പര്യടനം നടത്തും.

'റോബർട്ട് വദ്രക്കെതിരായ കേസ് വിവരങ്ങൾ മറച്ചുവെച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ബിജെപി

PREV
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം