സിപിഎമ്മിന് പുതിയ തലവേദന: പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ് നേതാവ്; പയ്യന്നൂർ 46ാം വാർഡ് ഫലം റദ്ദാക്കണമെന്ന് ആവശ്യം

Published : Feb 25, 2026, 08:47 AM IST
cpm congress

Synopsis

പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ ജയിലിൽ കഴിയവെ വിജയിച്ച സിപിഎം നേതാവ് വികെ നിഷാദിന്റെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തതും ഗുരുതര കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് പരാതി

കണ്ണൂർ: പയ്യന്നൂരിൽ സിപിഎമ്മിന് തലവേദനയായി കോൺഗ്രസിൻ്റെ പരാതി. പയ്യന്നൂർ നഗരസഭയിലെ 46ാം വാർഡിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ് പൊലീസുകാരെ വധിക്കാൻ ശ്രമിച്ചെന്ന ഗുരുതര കുറ്റത്തിൽ ജയിലിൽ കഴിയുന്ന സിപിഎം നേതാവ് വികെ നിഷാദ് ജയിച്ച വാർഡാണിത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ വികെ നിഷാദ്, വോട്ടെടുപ്പ് നടക്കും മുൻപ് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. 

എന്നാൽ തെരഞ്ഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രമായ വാർഡിൽ മികച്ച ഭൂരിപക്ഷത്തോടെ നിഷാദ് ജയിച്ചു. പക്ഷെ വാർഡ് കൗൺസിലറായി നിഷാദിന് സ്ഥാനമേൽക്കാനായില്ല. ജയിലിലായതിനാൽ സത്യപ്രതിജ്ഞ നടത്താൻ കഴിയാത്തതാണ് തിരിച്ചടിയായത്. പിന്നീട് കേസിൽ വികെ നിഷാദിന് തുടരെ പരോള്‍ അനുവദിക്കുന്നത് വിവാദമായിരുന്നു. കൗൺസിലർ സത്യപ്രതിജ്ഞ നടത്താത്ത സാഹചര്യത്തിൽ, ഗുരുതരമായ കുറ്റകൃത്യം നടത്തിയ കുറ്റവാളിയെന്ന സാഹചര്യം കൂടെ പരിഗണിച്ച് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാണ് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നത്. പയ്യന്നൂരിലെ കോൺഗ്രസ് നേതാവ് രൂപേഷാണ് പരാതിക്കാരൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാതിവഴിയിൽ പണിമുടക്കി ട്രെയിൻ; കൊച്ചി മെട്രോ സർവീസ് തടസപ്പെട്ടു
5 പേർക്ക് പുതുജീവനേകി കിളിമാനൂർ സ്വദേശി ജിജിൻ, അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; വീണ്ടും മരണാനന്തര അവയവദാനം