
ദില്ലി: പുനഃസംഘടന തർക്കങ്ങൾക്കിടെ കോൺഗ്രസ് നേതാക്കളെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. രാവിലെ 11 മണിയോടെ രാഹുൽഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗം ചേരും. പ്രതിപക്ഷ നേതാവ് കെപിസിസി പ്രസിഡന്റ് മുൻ കെപിസിസി പ്രസിഡണ്ട്മാർ പ്രവർത്തകസമിതി അംഗങ്ങൾ തുടങ്ങിയവരെയാണ് ദില്ലിക്ക് വിളിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പും ചർച്ചയാകും. ഇന്നാണ് നേതാക്കളോട് അടിയന്തരമായി ദില്ലിയിലെത്താൻ എഐസിസി നിർദേശം നൽകിയത്. കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള അത്യപ്തി , ഡിസിസി പ്രസിഡണ്ട് മാരെയും കെപിസിസി സെക്രട്ടറിമാരെയും നിയമിക്കാത്തതിനെ ചൊല്ലിയുള്ള പ്രതിപക്ഷ നേതാവിന്റെ നിസ്സഹകരണം, യൂത്ത് കോൺഗ്രസ് പുനസംഘടനയിൽ തന്റെ അഭിപ്രായം അവഗണിച്ച് എന്ന ചെന്നിത്തലയുടെ പരാതി, സംഘടന കെ സി പക്ഷം ഹൈജാക്ക് ചെയ്യുന്നു എന്ന ഐ ഗ്രൂപ്പ് പരാതി തുടങ്ങിയവ നിലനിൽക്കുന്നതിനിടെയാണ് യോഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam