തൃശ്ശൂരിൽ കോൺഗ്രസ് നേതാവും ഭാര്യയും സിപിഎമ്മിൽ; എൽഡിഎഫിൻ്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

Published : Nov 19, 2025, 08:38 PM IST
Congress

Synopsis

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി തോബി തോട്ടിയാനും ഭാര്യയും പുതുക്കാട് പഞ്ചായത്ത് അംഗവുമായ ടീനയും സിപിഎമ്മിൽ ചേർന്നു. തോബി തോട്ടിയാനെ ചെങ്ങാലൂര്‍ വാര്‍ഡില്‍ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

തൃശൂർ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ഭാര്യയും സിപിഎമ്മിൽ ചേർന്നു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായിരുന്ന തോബി തോട്ടിയാനും ഭാര്യ ടീനയുമാണ് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. പുതുക്കാട് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗമാണ് ടീന. പഞ്ചായത്തിലെ മുൻ അംഗമാണ് തോബി തോട്ടിയാൻ. ഇരുവരും പാർട്ടിയിൽ ചേർന്നതിന് പിന്നാലെ തോബി തോട്ടിയാനെ ചെങ്ങാലൂര്‍ എസ്.എന്‍. പുരം വാര്‍ഡില്‍ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 

പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടികളാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് ഇരുവരും കോൺഗ്രസ് വിട്ടത്. പുതുക്കാട് പഞ്ചായത്തിൽ ടീന അംഗമായ വാര്‍ഡിലാണ് തോബി ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. നേരത്തേ രണ്ടുതവണ തോബിയും ഇവിടെ വിജയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് ടീന. തോബിക്കും ടീനയ്ക്കും കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ, സി പി എം. കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, ജില്ലാകമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ സ്വീകരണം നല്‍കി.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്