സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്, സുഹൃത്തിനെ അറസ്റ്റ് ചെയ്തു

Published : Nov 19, 2025, 08:27 PM IST
kothamangalam arrest

Synopsis

സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി സിജോയെയാണ് സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മദ്യ ലഹരിയിൽ സിജോയെ ഫ്രാൻസി കോടാലികൊണ്ട് തലക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊച്ചി: കോതമംഗലത്ത് സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി സിജോയെയാണ് സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മദ്യ ലഹരിയിൽ സിജോയെ ഫ്രാൻസി കോടാലികൊണ്ട് തലക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകുന്നേരമാണ് സിജോ ഫ്രാൻസിയുടെ വീട്ടിലെത്തി മദ്യപിച്ചത്. ഇതിനിടയിൽ കടം കൊടുത്ത പൈസ ഫ്രാൻസി തിരികെ ചോദിക്കുകയും തുടർന്ന് മദ്യലഹരിയിൽ സിജോയുടെ തലക്ക് കോടാലി ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. സിജോ വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്ന വിവരം രാത്രി 9 മണിയോടെ അയൽവാസിയോട് പറഞ്ഞതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഉടനെ പൊലീസ് സ്ഥലത്തെത്തി മദ്യലഹരിയിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതോടെ ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് സന്ധ്യയോടെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ‌കോടതിയിൽ ഹാജരാക്കും.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം