
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിയണമെന്ന് മുരളീധരൻ പറഞ്ഞു. ഗണേഷിൻ്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പൊലീസ് വീട്ടുകാരിയാണെന്ന് പറഞ്ഞ് തിരികെ പോയി. മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. ആർ ബിന്ദു പറഞ്ഞത് എന്തുകൊണ്ട് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞില്ല എന്നാണ്. മന്ത്രിയെ ഇനി ക്യാബിനറ്റിൽ വെച്ചുകൊണ്ട് ഇരിക്കരുതെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിയണമെന്നും കെ മുരളീധരൻ പറഞ്ഞു.
5000 ത്തോളം പ്രണയമുണ്ടായിരുന്നുവെന്ന് മന്ത്രി പറയുന്നു. അതിൽ രണ്ടുപേരെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയുമായുള്ള പ്രശ്നത്തിലാണ് ഉമ്മൻചാണ്ടി അദ്ദേഹത്തെ ക്യാബിനറ്റിൽ നിന്ന് ഒഴിവാക്കുന്നത്. ഉപദ്രവിക്കും തോറും ഒഴിവാക്കി വീണ്ടും കല്യാണം കഴിക്കുന്ന ആള് പൊതുജനങ്ങൾക്ക് ഭൂഷണമാണോ എന്ന് ചിന്തിക്കണം. ജീവിതത്തിൽ ഒരു മര്യാദയും ഇല്ലാത്ത ഇത്തരക്കാരെ സംരക്ഷിക്കണോ എന്ന് ചിന്തിക്കണം. സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്ന ആളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് അറിയേണ്ടിയിരിക്കുന്നു. ഇത് വ്യക്തിപരമല്ലെന്നും മന്ത്രിയുടെ ഭാര്യക്ക് പോലും രക്ഷയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
ഗണേഷിന്റെ ഭാര്യ പരസ്യമായി പ്രതികരിച്ചു. ഭാര്യ ഭർത്താവിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഗൗരവകരമല്ലേ. സത്യത്തിൽ ഇത് മന്ത്രി കാണിക്കുന്ന തോന്നിവാസമാണ്. മുഖ്യമന്ത്രി ഇത് അംഗീകരിക്കുന്നുണ്ടോ. മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരുമോ. പൊതുസമൂഹത്തിന് ചേരാത്ത പ്രവർത്തിയല്ലേ ഉണ്ടായത്. മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയട്ടെ. കോൺഗ്രസ് എംഎൽഎക്കെതിരെ ആരോപണമുയർന്നപ്പോൾ അദ്ദേഹത്തെ പുറത്താക്കി. ഇപ്പോൾ അദ്ദേഹം കോൺഗ്രസിൽ ഇല്ല. ഗണേഷിനെ പോലുള്ള മന്ത്രിമാരെ ആവശ്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
ഭാര്യ പറഞ്ഞ ആരോപണം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നാണ്. മുഖ്യമന്ത്രി എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്നാണ് നോക്കുന്നത്. കേരളത്തിൽ മന്ത്രിയുടെ ഭാര്യക്ക് പോലും ജീവിക്കാൻ രക്ഷയില്ലാത്ത അവസ്ഥയാണ്. എന്ത് സുരക്ഷയാണ് സ്ത്രീകൾക്ക് കേരളത്തിൽ ഉള്ളത്. മന്ത്രി മന്ദിരത്തിൽ പോലും സ്ത്രീകൾ സുരക്ഷിതർ അല്ല. എത്ര കല്യാണം കഴിക്കണം എന്നുള്ളത് മന്ത്രിയുടെ താൽപര്യമാണെന്നും മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam