ഫേസ്ബുക്കിൽ പരസ്യ അടിയുമായി കോൺഗ്രസ് നേതാക്കൾ; ബിആ‍ർഎമ്മിന്‍റെ പഴയ കഥകൾ ഓർമ്മിപ്പിച്ച് അനൂപ്, 'മൂക്കിൽ വലിച്ച് കയറ്റാമെന്ന് കരുതേണ്ട'

Published : Jul 17, 2026, 04:27 PM IST
brm shafeer anoop vr

Synopsis

കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറിന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി അനൂപ് വി ആർ. ഫേസ്ബുക്ക് കുറിപ്പിലൂടെ, ഷഫീറിന്‍റെ ഡിഐസി, സിപിഎം ബന്ധങ്ങൾ ഓർമ്മിപ്പിച്ച അനൂപ്, തനിക്കെതിരായ ഭീഷണി വിലപ്പോവില്ലെന്നും മുന്നറിയിപ്പ് നൽകി. കോൺഗ്രസ് വക്താവായിരിക്കെ ഷഫീർ സിപിഎമ്മിലേക്ക് പാലമിടാൻ ശ്രമിച്ചെന്നും അനൂപ് ആരോപിച്ചു.

തിരുവനന്തപുരം: ബി ആർ എം ഷഫീറിന്‍റെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് അനൂപ് വി ആർ. താൻ മുൻപ് പാർട്ടി പദവികളിൽ ഉണ്ടായിരുന്നില്ലെന്ന ഷഫീറിന്‍റെ പ്രസ്താവന നൂറ് ശതമാനം സത്യമാണെന്ന് പരിഹസിച്ച അനൂപ്, ഷഫീറിന്‍റെ രാഷ്ട്രീയ ഭൂതകാലവും സിപിഎം ബന്ധവും ചൂണ്ടിക്കാണിച്ചാണ് ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ചത്. താൻ കെഎസ്‍യു തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ ഭാഗമായി പ്രവർത്തിച്ചിരുന്ന കാലത്ത് പാർട്ടിയെ തള്ളിപ്പറഞ്ഞ് ഡിഐസിക്ക് വേണ്ടി പൈലറ്റ് പ്രസംഗം നടത്തി നടക്കുകയായിരുന്നു ഷഫീറെന്ന് അനൂപ് ഓർമ്മിപ്പിച്ചു. പിന്നീട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിളിന്‍റെ സ്റ്റേറ്റ് ഇൻ ചാർജ് ആയി താൻ പ്രവർത്തിച്ച സമയത്ത്, ഷഫീർ സമസ്താപരാധം പറഞ്ഞ് സംഘടനയിലേക്ക് തിരികെ കയറിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കുറിച്ചു.

ഷഫീർ കോൺഗ്രസിലേക്ക് മടങ്ങിവന്ന ശേഷമുള്ള പല കാര്യങ്ങളും താൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ അനൂപ്, എന്നാൽ ഗൗരവമേറിയ ഒരു ആരോപണം കുറിപ്പിൽ ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിന്‍റഎ ഔദ്യോഗിക വക്താവായിരിക്കെത്തന്നെ സിപിഎം നേതാക്കളായ ഇ പി ജയരാജനെയും പി എ മുഹമ്മദ് റിയാസിനെയും പുകഴ്ത്തി സിപിഎമ്മിലേക്ക് പാലമിടാൻ ഷഫീർ ശ്രമിച്ചിരുന്നുവെന്നാണ് അനൂപിന്‍റെ ആരോപണം. അന്ന് സിപിഎം നേതൃത്വം അടുപ്പിക്കാത്തതു കൊണ്ടാണോ, അതോ ഉളുപ്പില്ലായ്മ കൊണ്ടാണോ ഷഫീർ വീണ്ടും കോൺഗ്രസിനായി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.

ചാനൽ ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുക്കുമ്പോൾ ഒരിക്കൽപ്പോലും പാർട്ടിയുടെ നയനിലപാടുകൾക്കെതിരെ സംസാരിച്ചിട്ടില്ലെന്ന് അനൂപ് ഉറപ്പിച്ചു പറയുന്നു. സർക്കാരിനെ തിരുത്തുന്ന കാര്യത്തിൽ, ഇന്നത്തെ മുഖ്യമന്ത്രി (വി ഡി സതീശൻ) ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് എംഎൽഎയും പാർട്ടി വക്താവുമായിരുന്നപ്പോൾ കാണിച്ച നിലപാടുകളാണ് തനിക്ക് മാതൃകയെന്നും അനൂപ് കൂട്ടിച്ചേർത്തു. ഇതിന്‍റെ പേരിൽ തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന കടുത്ത മുന്നറിയിപ്പോടെയാണ് അനൂപ് വി ആർ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

എന്ത് സംഘടന പ്രവർത്തനം നടത്തിയതിന്‍റെ തഴമ്പാണ് അനൂപിന് ഉള്ളതെന്ന് ബി ആർ എം ഷഫീര്‍ ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയെ സംഘി ആക്കാൻ നടക്കുന്ന സിപിഎമ്മിന്‍റെ വാദം ഉന്നയിക്കുന്നയാൾ എങ്ങനെ കോൺഗ്രസ് പ്രതിനിധി ആവും. നാളെ സിപിഎം. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഇയാളുടെ തന്നെ വാക്കുകൾ ആവില്ലേ ആധികാരികത. അത് കൊണ്ട് രണ്ടും കൂടി വേണ്ട. ഒന്നുകിൽ വിമർശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക എന്നിങ്ങനെയാണ് ഷഫീർ കുറിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ട്; അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി
ഞാൻ പഠിച്ച രാഷ്ട്രീയം ചിരിക്കുക എന്നതാണ്; മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ലെന്ന് കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ