
കൊച്ചി : കെപിസിസി നിര്‍വാഹകസമിതിയോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചും ബൂത്ത് തല ഭവന സന്ദര്‍ശന പരിപാടിയായ ഹാഥ് സേ ഹാഥ് അഭിയാൻ പ്രചാരണ പരിപാടിയും വിജയിപ്പിക്കുന്നത് ആലോചിക്കാനാണ് യോഗം. ഇന്ധന സെസിൽ തുടർസമര പരിപാടികൾ യോഗത്തിൽ തീരുമാനിക്കും. വഴിമുട്ടിയ പാര്‍ട്ടി പുനഃസംഘടനയും യോഗത്തില്‍ ചര്‍ച്ചയാവും. ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമര്‍ശനം യോഗത്തിൽ ഉയരും. ഹാഥ് സേ ഹാഥ് അഭിയാൻ പ്രചാരണ പരിപാടി രാവിലെ 7ന് കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. 138 ചലഞ്ചിന്‍റെ ഉദ്ഘാടനം ഉച്ചക്ക് 12 മണിക്കാണ്.
Read More : 'സമരത്തിനിടെ കെ.എസ്.യു വനിതാ നേതാവിനെ പുരുഷ പൊലീസ് മർദ്ദിച്ചു, മോശമായി പെരുമാറി'; പരാതിയുമായി കോൺഗ്രസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam