കോൺഗ്രസിന്റെ മുനമ്പം ഐക്യദാർഢ്യ സദസ് 15ന്, വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

Published : May 13, 2025, 07:45 PM ISTUpdated : May 13, 2025, 07:47 PM IST
കോൺഗ്രസിന്റെ മുനമ്പം ഐക്യദാർഢ്യ സദസ് 15ന്, വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

Synopsis

മുനമ്പത്തെ ജനങ്ങളെ ബിജെപി പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും വോട്ടിനായി വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയായാണ് ഐക്യദാർഢ്യ സദസെന്നും ഷിയാസ് പറഞ്ഞു.

കൊച്ചി: കോൺഗ്രസിന്റെ മുനമ്പം ഐക്യദാർഢ്യ സദസ് 15ന് നടക്കുമെന്ന് ഡിസിസി അറിയിച്ചു. മുനമ്പം വിഷയം വർഗീയ ചേരിതിരിവിന് ഉപയോഗിക്കുന്ന ബിജെപി, സിപിഎം കൂട്ടുകെട്ടിനെതിരെയും കുടിയൊഴിപ്പിക്കലിനെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനമ്പം ഐക്യദാർഢ്യ സദസ്സ് 15ന് വൈകിട്ട് 5 മണിക്ക് ചെറായി ജംഗ്ഷനിൽ നടക്കുമെന്ന് ഡിസിസി  പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.  

സമ്മേളനം പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. മുനമ്പത്തെ ജനങ്ങളെ ബിജെപി പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും വോട്ടിനായി വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയായാണ് ഐക്യദാർഢ്യ സദസെന്നും ഷിയാസ് പറഞ്ഞു. 

Asianet News Live

 

PREV
Read more Articles on
click me!

Recommended Stories

ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും