രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് അധ്യക്ഷനാകണമെന്ന് രമേശ് ചെന്നിത്തല; രാഹുലിന് കത്തയച്ചു

By Web TeamFirst Published Aug 11, 2020, 9:59 AM IST
Highlights

പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാൻ രാഹുൽ പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്തണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നത്.

ദില്ലി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ചെന്നിത്തല കത്തയച്ചു. 

അസാധാരാണമായ രാഷ്ട്രീയ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാൻ രാഹുൽ പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്തണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നത്. രാജ്യത്തിന് രാഹുൽ ഗാന്ധിയുടെ നേതൃത്വം വേണമെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

click me!