പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: രാജീവ് ചന്ദ്രശേഖർ

Published : Oct 13, 2026, 06:17 PM IST
Rajeev Chandrasekhar

Synopsis

പിണറായി വിജയനെതിരായ എഫ്.ഐ.ആർ നടപടികൾ വൈകിപ്പിച്ച് കോൺഗ്രസ് അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

തിരുവനന്തപുരം: പിണറായി വിജയനെതിരായ എഫ്.ഐ.ആർ നടപടികളിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ ഒത്തുകളിയുടെയും ഇരട്ടത്താപ്പിന്റെയും തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ സംശയം ശക്തമാക്കുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം വി.ഡി. സതീശന്റെ മന്ത്രിസഭയിലെ ചില അംഗങ്ങളിലേക്കും എത്തുമെന്ന ഭയമാണ് കോൺഗ്രസിനെ പിന്നോട്ടുവലിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

എസ്.ഐ.ടി അന്വേഷണം ആരംഭിച്ചപ്പോൾ രാഷ്ട്രീയ പകപോക്കലിനില്ലെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു കോൺഗ്രസിന്റെ നിലപാട്. എന്നാൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസിന് നൽകിയ കത്തും തെളിവുകളും പരിശോധിച്ച കോടതി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ ശേഷമാണ് സർക്കാർ നടപടിയെടുത്തത്. കോടതി ഉത്തരവുണ്ടായി നാലുദിവസം കഴിഞ്ഞാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, അതിനുപിന്നാലെ അരമണിക്കൂറിനകം പിണറായി വിജയൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഈ നാലുദിവസം പിണറായി വിജയന് കോടതിയെ സമീപിക്കാൻ അവസരമൊരുക്കാനായിരുന്നോ കോൺഗ്രസ് നടപടി വൈകിപ്പിച്ചതെന്ന ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെതിരെ എസ്.ഐ.ടി രൂപീകരിച്ച് 17 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമല്ല. നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിന് പരമാവധി 14 ദിവസമാണ് അനുവദിച്ചിട്ടുള്ളത്. ഈ കാലയളവിൽ എസ്.ഐ.ടി എന്ത് അന്വേഷണം നടത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും ഒത്തുകളിയെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമാക്കുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ തെളിവുകൾ ഹവാല ഇടപാടുകളിലേക്കും കോൺഗ്രസ് മന്ത്രിസഭയിലെ ചില അംഗങ്ങളിലേക്കും അന്വേഷണം നീളാനുള്ള സാധ്യതയിലേക്കും വിരൽചൂണ്ടുന്നതാണ് കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും ആശങ്കപ്പെടുത്തുന്നത്. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ പിണറായി വിജയനെതിരായ നിയമനടപടികൾ വൈകിപ്പിക്കുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുമെന്നും ഇരു കൂട്ടരും ദേശീയ തലത്തിൽ മാത്രമല്ല കേരളത്തിലും ഒന്നായി മാറിക്കഴിഞ്ഞതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഈ ഓഫറുകളുടെ പിന്നാലെ പോകല്ലേ..., ആമസോൺ, ഫ്ലിപ്കാര്‍ട്ട് എന്നിവയുടെ പേരിൽ വ്യാജ ഓഫറുകൾ, പിന്നിൽ തട്ടിപ്പെന്ന് പൊലീസ്
പിണറായി വിജയന്‍റെ എസ്കോർട്ട് വാഹനവുമായി കറങ്ങി മുന്‍ ഗണ്‍മാന്‍; ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി