ഈ ഓഫറുകളുടെ പിന്നാലെ പോകല്ലേ..., ആമസോൺ, ഫ്ലിപ്കാര്‍ട്ട് എന്നിവയുടെ പേരിൽ വ്യാജ ഓഫറുകൾ, പിന്നിൽ തട്ടിപ്പെന്ന് പൊലീസ്

Published : Oct 13, 2026, 06:16 PM IST
shopping festival

Synopsis

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയുടെ ഉത്സവകാല സെയിലുകളുടെ മറവിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. വ്യാജ ലിങ്കുകളിലൂടെയും ഓഫറുകളിലൂടെയും ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ചോർത്തുന്നതാണ് പ്രധാന തട്ടിപ്പ് രീതി.

തിരുവനന്തപുരം: ഉത്സവകാല ഓൺലൈൻ ഷോപ്പിങ് സെയിലുകളുടെ ഭാഗമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് തുടങ്ങിയവയുടെ പേരിൽ വ്യാജ ഓഫറുകൾ പ്രചരിപ്പിച്ച് സൈബർ തട്ടിപ്പുകൾ നടത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ,എസ്എംഎസ്,ഇ-മെയിലുകൾ എന്നിവയിലൂടെ ആകർഷകമായ വിലക്കുറവുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും പ്രചരിപ്പിക്കുന്നതും തട്ടിപ്പിന്റെ ഭാഗമാണ്.

വിപണിവിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ വ്യാജ വെബ്സൈറ്റുകളിലേക്ക് എത്തിക്കുകയാണ് തട്ടിപ്പിൻ്റെ തുടക്കം. തുടർന്ന് ഓർഡർ നൽകുന്നതിനും പണമടയ്ക്കുന്നതിനുമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാർഡ് വിവരങ്ങൾ, ഒ.ടി.പി. തുടങ്ങിയവ കൈക്കലാക്കുന്നു. വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ വഴിയും തട്ടിപ്പുകൾ നടക്കാം. പണം അടച്ചശേഷം ഉൽപ്പന്നം ലഭിക്കാതിരിക്കുകയോ നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ലഭിക്കുകയോ ചെയ്യുന്നതും തട്ടിപ്പുകളുടെ ഭാഗമാണ്. ചില സന്ദർഭങ്ങളിൽ റീഫണ്ട്, ജി.എസ്.ടി., പ്രോസസ്സിങ് ഫീസ് തുടങ്ങിയ പേരുകളിൽ വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് അവയുടെ വിശ്വാസ്യത ഉറപ്പാക്കുക.

* ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ ആപ്പുകളിലൂടെയോ മാത്രം ഷോപ്പിംഗ് നടത്തുക.

* വെബ്സൈറ്റ് വിലാസത്തിലെ അക്ഷരപ്പിശകുകളും വ്യാജ ഡൊമെയ്‌നുകളും പരിശോധിക്കുക.

* വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും അപരിചിത നമ്പറുകളിൽനിന്നും ലഭിക്കുന്ന ഓഫർ ലിങ്കുകൾ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യുക.

* യു.പി.ഐ. പിൻ, ഒ.ടി.പി., എ.ടി.എം. പിൻ, കാർഡ് സി.വി.വി., ബാങ്കിങ് പാസ്‌വേഡ് തുടങ്ങിയ രഹസ്യവിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്.

* പണം ലഭിക്കാനായി യു.പി.ഐ. പിൻ നൽകേണ്ടതില്ലെന്ന് ഓർക്കുക.

* സമ്മാനമോ ഓഫറോ ലഭിക്കുന്നതിനായി മുൻകൂർ പണം ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുത്.

* പണം നൽകിയശേഷം റീഫണ്ട് ലഭിക്കുന്നതിനായി അപരിചിതരുടെ നിർദേശപ്രകാരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ബാങ്ക് വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്.

സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതി നൽകാം. തട്ടിപ്പുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ, ഫോൺ നമ്പറുകൾ, വെബ്സൈറ്റ് ലിങ്കുകൾ, പണമിടപാട് വിവരങ്ങൾ എന്നിവ തെളിവായി സൂക്ഷിക്കുക. ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ അമിതമായ വിലക്കുറവിന്റെ വാഗ്ദാനങ്ങളിൽ വീഴരുത്. ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും ഇടപാടുകൾ നടത്തണമെന്നും പൊലീസ് നിര്‍ദേശിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: രാജീവ് ചന്ദ്രശേഖർ
പിണറായി വിജയന്‍റെ എസ്കോർട്ട് വാഹനവുമായി കറങ്ങി മുന്‍ ഗണ്‍മാന്‍; ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി