പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന്‌ കോൺഗ്രസ്‌ പ്രതിഷേധം

Published : Dec 21, 2019, 07:32 AM ISTUpdated : Dec 21, 2019, 09:03 AM IST
പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന്‌ കോൺഗ്രസ്‌ പ്രതിഷേധം

Synopsis

കാസർകോട്ടെ ജനമുന്നേറ്റ പ്രതിഷേധ സംഗമം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മലപ്പുറത്തെ സംഗമംരമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും.

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് കോൺഗ്രസ് ഇന്ന് ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങൾ നടത്തും. ഡിസിസികളുടെ നേതൃത്വത്തിലാണ് ജില്ലകളില്‍ പ്രതിഷേധ സംഗമങ്ങൾ നടത്തുന്നത്. കാസർകോട് ജില്ലയിലെ സംഗമം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മലപ്പുറത്തെ സംഗമം പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും.

കെ സുധാകരന്‍ എംപി (കണ്ണൂര്‍), എം കെ രാഘവന്‍ എംപി (വയനാട്), ശശി തരൂര്‍ എംപി(കോഴിക്കോട് ), ബെന്നി ബഹനാന്‍ എംപി(തൃശൂര്‍), വി ഡി സതീശന്‍ എംഎല്‍എ (എറണാകുളം), കെ സി ജോസഫ് എംഎല്‍എ(കോട്ടയം), എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍(ആലപ്പുഴ), ഡീന്‍ കുര്യാക്കോസ് എംപി(ഇടുക്കി), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് എംപി (കൊല്ലം) മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ (തിരുവനന്തപുരം) എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് ജില്ലകളിലെ ജനമുന്നേറ്റ സംഗമം നടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്