വയനാട്ടിലെ എംപി രാഹുൽ തന്നെയെന്ന് ടി സിദ്ദിഖ്, ജില്ലയിൽ പ്രതിഷേധം, റോഡ് ഉപരോധവുമായി കോൺഗ്രസ്

By Web TeamFirst Published Mar 24, 2023, 5:38 PM IST
Highlights

ജില്ലയിലുടനീളം പ്രതിഷേധിക്കുകയാണ് കോൺഗ്രസ്. ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും പ്രതിഷേധം. ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ദില്ലി : രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടി ചോദ്യം ചെയ്ത് വയനാട്ടിലെ കോൺഗ്രസ് നേതൃത്വം. കൽപ്പറ്റയിലെ ബിഎസ്എൻഎൽ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി. റോഡ് ഉപരോധവും നടത്തുകയാണ് കോൺഗ്രസ്. ജില്ലയിലുടനീളം പ്രതിഷേധിക്കുകയാണ് കോൺഗ്രസ്. ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും പ്രതിഷേധം. ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

രാഹുൽ ഗാന്ധിയെ ബിജെപി വേട്ടയാടുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. അദാനിക്കെതിരെ സംസാരിച്ചതിനുള്ള പ്രതികാരമാണ്. എന്ത് സാഹചര്യം വന്നാലും രാഹുൽ ഗാന്ധി തന്നെയാണ് വയനാട്ടിലെ എംപിയെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അംഗീകരിക്കില്ലെന്ന് വയനാട് ഡിസിസി പ്രസിഡൻറ് എൻ ഡി അപ്പച്ചൻ വ്യക്തമാക്കി. വയനാട്ടിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഡിസിസി. 

Read More : 'തിരക്കഥ അനുസരിച്ചുള്ള നാടകം'; മതേതര ഇന്ത്യയിൽ രാഹുൽ ഗാന്ധി യോഗ്യൻ എന്നതിൻ്റെ തെളിവെന്ന് ഷാഫി പറമ്പിൽ

click me!