
തിരുവനന്തപുരം : ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിൽ കോൺഗ്രസിൽ ആശങ്ക. സംഭവം ഗൌരവത്തോടെ കാണണമെന്നാണ് എ ഗ്രൂപ്പ് വിഭാഗത്തിന്റെ ആവശ്യം. വിഷയം പ്രധാനമാണെന്നും ഉടൻ രാഷ്ട്രീയ കാര്യ സമിതി വിളിക്കണം എന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് എ ഗ്രൂപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കെസി ജോസഫ് കത്ത് നൽകി. രാഷ്ട്രീയ കാര്യ സമിതി സ്ഥിരം ചേരാത്തതിൽ അതൃപ്‌തി അറിയിക്കുന്നത് കൂടിയാണ് കത്ത്. നിരവധി വിവാദ വിഷയങ്ങൾ ഉണ്ടായിട്ടും സമിതി ചേരുന്നില്ലെന്നും ചർച്ച നടക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു.
Read More : സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാതെ കോൺഗ്രസ്; നേതൃത്വത്തിന് ഭിന്നാഭിപ്രായം, കടുത്ത നടപടി ഉണ്ടായേക്കില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam