മുകുന്ദനെ കൈവിട്ട് കോൺഗ്രസ്, നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സൂചന

Published : Mar 12, 2026, 09:21 AM IST
cc mukundan

Synopsis

കോൺഗ്രസ് നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് സൂചന. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും.

തൃശ്ശൂർ : തൃശ്ശൂർ നാട്ടികയിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതോടെ സി പി ഐ വിട്ട് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സി സി മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന് നിലപാടിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് സൂചന. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും. സി. കെ വിനോദിനെയും പരിഗണിക്കുന്നുണ്ട്. മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കട്ടേയെന്ന കോൺഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം കെപിസിസിയെ അറിയിച്ചു. കെപിസിസി ഇത് ദേശീയ നേതൃത്വത്തെ ധരിപ്പിക്കും. ദേശീയ നേതൃത്വത്തിൽ നിന്നാണ് അന്തിമ തീരുമാനമുണ്ടാകുക. മുകുന്ദൻ പിടിക്കുന്ന വോട്ടുകൾ സിപിഐയുടേത് എന്ന നിഗമനത്തിലാണ് സ്വന്തം സ്ഥാനാർഥി വേണമെന്ന അഭിപ്രായം കോൺഗ്രസ് ശക്തമായത്. 

നാട്ടിക എം. എൽ. എയായിരുന്ന സി. സി. മുകുന്ദനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സി. പി. ഐയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പകരം മുൻ എം. എൽ. എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഗീതാ ഗോപിയുടേത് 'പെയ്‌മെന്റ് സീറ്റ്' ആണെന്നും തനിക്ക് പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. യു. ഡി. എഫും ബി.ജെ.പിയും സമീപിച്ചിട്ടുണ്ടെന്നും സമാന ചിന്താഗതിയുള്ളവരുടെ പിന്തുണയോടെ മത്സരിക്കുമെന്നും മുകുന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിൽ കോൺഗ്രസ് മുകുന്ദനെ കൈവിട്ട നിലയിലാണ്.  ബിജെപി പിന്തുണ മുകുന്ദൻ സ്വീകരിക്കുമോ എന്നതിൽ വ്യക്തതയില്ല.   

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള കേസ്: 'അന്യസംസ്ഥാന സ്പോൺസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി'; എസ്ഐടിക്ക് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി
കോന്നിയിലെ 'നോട്ടീസ്' പോര്: ആരോപണം ഉന്നയിച്ച ഡോക്ടർ പിന്നോട്ടില്ല; 'ആരോഗ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ല'