ദുഃഖാചരണ പരിപാടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെറിവിളി

Published : Jun 28, 2020, 09:35 AM ISTUpdated : Jun 28, 2020, 09:49 AM IST
ദുഃഖാചരണ പരിപാടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെറിവിളി

Synopsis

താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ബിന്ദുകൃഷ്ണ പ്രതികരിച്ചു

തിരുവനന്തപുരം: കെപിസിസി ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്റെ നിര്യണത്തെതുടര്‍ന്ന് കൊല്ലം ഡിസിസി സംഘടിപ്പിച്ച  ദുഃഖാചരണ പരിപാടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെറിവിളി. അന്തരിച്ച സുരേന്ദ്രനോട് അനാദരവ് കാട്ടിയ ബിന്ദുകൃഷ്ണയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വി എന്‍ ഉദയകുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ഇരു ജില്ലയിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ തെറിവിളിയുമായി രംഗത്തെത്തിയത്.

ഇതിന് താഴെയാണ് അരുണ്‍ മോഹന്‍ കെഎസ്‌യു എന്ന പ്രൊഫൈല്‍ പേരില്‍ നിന്ന് അപകീര്‍ത്തിപരമായ കമന്റ് വന്നു. ബ്ലോക്ക് ചെയ്തപ്പോള്‍ അവരുടെ പ്രൊഫൈലില്‍ അപമാനിച്ചു. ഇതിനെതിരെ ഉദയകുമാര്‍ സൈബര്‍ പൊലീസിന് സമീപിച്ചിരിക്കുയാണ്. എന്നാല്‍ താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ബിന്ദുകൃഷ്ണ പ്രതികരിച്ചു
 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്