'രാഷ്ട്രീയ പാർടികൾക്ക് എന്തുമാകാമോ?'; മൂന്നാർ സിപിഎം ഓഫിസ് നിർമാണത്തിൽ ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യം

Published : Aug 24, 2023, 04:11 PM IST
'രാഷ്ട്രീയ പാർടികൾക്ക് എന്തുമാകാമോ?'; മൂന്നാർ സിപിഎം ഓഫിസ് നിർമാണത്തിൽ ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യം

Synopsis

സി വി വർഗീസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ കക്ഷിയാണ് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്.

കൊച്ചി: മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയ്ക്കെതിരെ കോടതിയലക്ഷ്യകേസ്. സി വി വർഗീസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ കക്ഷിയാണ് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്. രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്നും കോടതി ചോദിച്ചു. 

കെട്ടിടം പണി പൂർത്തിയായി എന്ന് അഭിഭാഷകൻ കോടതിയില്‍ പറ‍ഞ്ഞു. എന്നാല്‍, കോടതി ഉത്തരവ് ലംഘിച്ചു എങ്ങനെ നിർമാണം തുടർന്നു എന്നായിരുന്നു കോടതിയുടെ മറുചോദ്യം. കോടതി ഉത്തരവ് ലംഘിച്ച് എങ്ങനെ നിർമാണം തുടർന്നെന്നും കോടതി ചോദിക്കുന്നു. ബൈസൻവാലിയിൽ സ്റ്റോപ്പ്‌ മെമ്മോ കൊടുത്തില്ലേ എന്നും കോടതി ചോദിച്ചു. അതിനാൽ കോടതി ഉത്തരവിനെ കുറിച്ച് അജ്ഞത നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ശാന്തൻപാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവ് വരുന്നത് വരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 

Also Read: കോടതിയെ വെല്ലുവിളിച്ച് സിപിഎം; ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതി

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി