മലയാളം വിലക്കിയ വിവാദ സർക്കുലർ, മാപ്പുപറഞ്ഞ് ജി ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട്

Published : Jun 09, 2021, 12:04 PM ISTUpdated : Jun 09, 2021, 12:06 PM IST
മലയാളം വിലക്കിയ വിവാദ സർക്കുലർ, മാപ്പുപറഞ്ഞ് ജി ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട്

Synopsis

ജോലി സമയത്ത് നഴ്സുമാ‍ർ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടാണ് ദില്ലിയിലെ പ്രശസ്തമായ ജി.ബി.പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്. 

ദില്ലി: മലയാളം വിലക്കി വിവാദ സർക്കുലർ ഇറക്കിയ സംഭവത്തിൽ ദില്ലിയിലെ ജി ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു. 
മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കൽ സുപ്രണ്ടിന് കത്തയച്ചു. ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രോഗികളിൽ നിന്ന് പരാതി കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകിയത്. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്നും നഴ്സിംഗ് സുപ്രണ്ട് കത്തിൽ പറഞ്ഞു.

ജോലി സമയത്ത് നഴ്സുമാ‍ർ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടാണ് ദില്ലിയിലെ പ്രശസ്തമായ ജി.ബി.പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്. സര്ർക്കുലർ വിവാദമായതോടെ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് സ‍ർക്കുലർ റദ്ദാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിൽ കേരള സർക്കാർ നേരിട്ട് ദില്ലി സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. 

അടിയന്തരമായി സർക്കുലർ പിൻവലിച്ച് വിശദീകരണം നൽകാൻ ദില്ലി ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പിന്നാലെ സർക്കുലർ പിൻവലിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സ‍ർക്കുലറിൽ ഒപ്പിട്ട ആശുപത്രിയിലെ നഴ്സിം​ഗ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് മാപ്പുപറഞ്ഞ് മെഡിക്കൽ സൂപ്രണ്ടിന് കത്തയച്ചത്.  

ദില്ലി ജി.ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലറിനെതിരെ ശക്തമായ പ്രതിഷേധമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടായത്. ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്ന സർക്കുലറിനെതിരെയായിരുന്നു പ്രതിഷേധം. ജോലി സമയത്ത് മലയാളം പല നഴ്സുമാരും ഉപയോഗിക്കുന്നത് ആശയ വിനിമയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി ലഭിച്ചെന്നും ഇതിനാൽ ഹിന്ദിയോ ഇംഗ്ലീഷോ മാത്രം ഉപയോഗിക്കണമെന്നാണ് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. 

സർക്കുലറിനെതിരെ മലയാളി നഴ്സുമാർ രംഗത്തെത്തിയിരുന്നു. മാതൃഭാഷയിൽ പരസ്പരം സംസാരിക്കരുതെന്ന സർക്കുലർ അംഗീകരിക്കാനാകില്ലെന്നും സർക്കുലർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദില്ലിയിലെ സർക്കാർ ആശുപത്രിയിലെ മലയാളി നഴ്സുമാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റർ പ്രചാരണത്തിനും തുടക്കമിട്ടിരുന്നു. 

ആശുപത്രിയിലെ മറ്റു സംസ്ഥാനങ്ങളിലെ നഴ്സുമാരും പ്രതിഷേധവുമായി രംഗത്തെത്തി. അതെ സമയം ആശുപത്രി അധികൃതരുടെ അനുവാദത്തോടെയല്ല ഉത്തരവെന്ന് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു.  സർക്കുലർ അത്ഭുതകരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. ശശി തരൂർ, ജയറാം രമേശ് എന്നിവരും സർക്കുലറിനെതിരെ രംഗത്തെത്തിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലിയേക്കര ടോൾ പിരിവ്; 'ഹൈക്കോടതി തീരുമാനം സുപ്രീം കോടതി വിധി ലംഘിച്ച്', ഹർജി ഇന്ന് പരിഗണിക്കും
പാലിയേക്കര ടോൾ പിരിവ്; 'ഹൈക്കോടതി തീരുമാനം സുപ്രീം കോടതി വിധി ലംഘിച്ച്', ഹർജി ഇന്ന് പരിഗണിക്കും