
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ധനസഹായം അടക്കം പ്രഖ്യാപിച്ചുകൊണ്ടുള്ള പാലാ രൂപതയിലെ വിവാദ സർക്കുലർ പള്ളികളിൽ വായിച്ചു. 3 കുട്ടികളിൽ കൂടുതലുള്ള മാതാപിതാക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് സർക്കുലർ. 5 കുട്ടികളുള്ളവർക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നൽകും. നാലാമത്തെ പ്രസവം മുതൽ സഭയുടെ കീഴിലെ ആശുപത്രികളിൽ ചികിത്സ സൗജന്യമാക്കും. നഴ്സിങ്, എൻജിനീയറിങ് കോഴ്സുകളിൽ ആനുകൂല്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിന് പ്രത്യേക പരിഗണനയും നൽകുമെന്നാണ് സര്‍ക്കുലര്‍ വിശദമാക്കുന്നു.
'അഞ്ചിൽ കൂടുതൽ കുട്ടികളെങ്കിൽ ധനസഹായം', തീരുമാനത്തിൽ ഉറച്ച് പാലാ രൂപതാ മെത്രാൻ
കുടുംബവർഷം ആചരിക്കുന്നതിന്‍റെ ഭാഗമായി പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ആഴ്ചയാണ് അത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ആനുകൂല്യങ്ങൾ ഈ മാസം മുതൽ വിതരണം ചെയ്യുമെന്നും സര്‍ക്കുലര്‍ വിശദമാക്കുന്നു. അഞ്ചിലധികം കുട്ടികൾ ഉള്ളവർക്ക് ധനസഹായം നൽകാനുളള തീരുമാനം ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസരിച്ചുള്ള നല്ല ഇടയന്റെ പ്രതികരണമെന്നായിരുന്നു സീറോ മലബാര്‍ സഭ വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ ഈ നിലപാടിന് പിന്നിൽ സിനഡൽ കമ്മീഷൻ ഉറച്ചുനിൽക്കുകയും അതിനെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു. പാലാ രൂപതയിൽ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികൾക്ക് സമാനമായ പദ്ധതികൾ സീറോമലബാർ സഭയിലെ എല്ലാ രൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോലൈഫ് നയമാണ് സഭയ്ക്കുള്ളതെന്നും സീറോമലബാര്‍ സഭ നേരത്ത വിശദമാക്കിയിരുന്നു. പാലാ രൂപതയ്ക്ക് പിന്നാലെ പത്തനംതിട്ട സീറോ മലങ്കര രൂപതയും സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam