
കോഴിക്കോട്: സഹകരണം സഹകരണ മേഖലയിൽ മാത്രമെന്ന് പികെ ബഷീർ എംഎൽഎ. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിൻ്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും പി കെ ബഷീർ എം എൽ എ പറഞ്ഞു.
കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എം എൽ എയെ തിരഞ്ഞെടുക്കുകയായിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമായ പി അബ്ദുൽ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കിയത്. നിലവിൽ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഇതാദ്യമായാണ് കേരള ബാങ്കിൽ യുഡിഎഫിൽ നിന്നുള്ള എംഎൽഎ ഭരണ സമിതി അംഗമാകുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്.
2019 നവംബര്‍ 29ന് നിലവില്‍ വന്ന കേരള ബാങ്കില്‍ 13 ജില്ലാ ബാങ്കുകളും ലയിച്ചിരുന്നെങ്കിലും മലപ്പുറം ജില്ലാ ബാങ്ക് വിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ സഹകരണ നിയമഭേദഗതിയിലൂടെ മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ സര്‍ക്കാര്‍ ലയിപ്പിച്ചിരുന്നു. ഹൈക്കോടതി അടുത്തിടെ ലയനത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി അജയമോഹനും ലീഗ് എംഎല്‍എ യുഎ ലത്തീഫും ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ലീഗ് നേതാവിനെ തന്നെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുളള കേരള ബാങ്ക് തീരുമാനം. സഹകരണത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടെന്നും ലീഗ് അനുമതിയോടെയാണ് തീരുമാനമെന്നും പി അബ്ദുള്‍ ഹമീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ലീഗ് എംഎല്‍എ തന്നെ; വിവാദമാക്കേണ്ടെന്ന തീരുമാനത്തില്‍ യുഡിഎഫ്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam