സൗജന്യ വൈദ്യുതി, ഇന്റർനെറ്റ്, സ്കൂട്ടർ, കല്യാണത്തിന് 1 ലക്ഷം രൂപ: തെലങ്കാനയിൽ കോൺഗ്രസിന്റെ വൻ വാഗ്ദാനം

Published : Nov 17, 2023, 09:32 AM ISTUpdated : Nov 17, 2023, 02:03 PM IST
സൗജന്യ വൈദ്യുതി, ഇന്റർനെറ്റ്, സ്കൂട്ടർ, കല്യാണത്തിന് 1 ലക്ഷം രൂപ: തെലങ്കാനയിൽ കോൺഗ്രസിന്റെ വൻ വാഗ്ദാനം

Synopsis

എല്ലാ കോളേജ് വിദ്യാർഥികൾക്കും 5 ലക്ഷം രൂപ സഹായം നൽകുന്ന വിദ്യാ ഭരോസ കാർഡ് തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിലുണ്ട്

ഹൈദരാബാദ്: തെലങ്കാനയിൽ ആറ് ഗ്യാരന്‍റി കാർഡുകൾക്ക് പുറമേ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. 38- ഇന വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഗാന്ധി ഭവനിൽ വച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. ബിആർഎസ് നടപ്പാക്കി വരുന്ന ക്ഷേമപദ്ധതികളുടെ ഒരു പടി മുകളിൽ കടന്നുള്ള വാഗ്ദാനങ്ങൾ. 

ജാതി സെൻസസ്, ദളിത്‌, ആദിവാസി സംവരണത്തിലും ആറ് ഗ്യാരന്റികളിലും കർഷകർക്കുള്ള വാഗ്ദാനങ്ങളിലും ഊന്നിയുള്ള പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. അധികാരത്തിലേറി ആറ് മാസത്തിനകം ജാതി സെൻസസ് നടത്തുമെന്നും എസ് സി സംവരണപരിധി 18% ആയും, എസ് ടി സംവരണപരിധി 12% ആയും ഉയർത്തുമെന്നും പത്രികയിൽ പറയുന്നു പിന്നാക്ക സംവരണം 42% ആയി ഉയർത്തും.

സർക്കാർ സഹായം സ്വീകരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കായി സംവരണ നയം കൊണ്ടു വരും. കർഷകരുടെ 2 ലക്ഷം വരെയുള്ള കൃഷി വായ്പ അധികാരത്തിലേറിയ ദിവസം തന്നെ എഴുതിത്തള്ളും. കർഷകർക്ക് 3 ലക്ഷം വരെ പലിശ രഹിത വായ്പ നൽകുമെന്നും പത്രികയിലുണ്ട്. മഹാലക്ഷ്മി, റൈതു ഭരോസ, ഗൃഹജ്യോതി, യുവ വികാസം, ചെയുത, രാജീവ്‌ ആരോഗ്യശ്രീ എന്നിവയാണ് ആറ് ഗ്യാരന്റികൾ. ജില്ലകൾ പുനഃസംഘടിപ്പിക്കുമെന്നും അതിലൊന്നിന് നരസിംഹറാവുവിന്റെ പേര് നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

വിവാഹം കഴിക്കാൻ പോകുന്ന വധുക്കൾക്ക് ഒരു ലക്ഷം രൂപയും പത്ത് ഗ്രാം സ്വർണവും നൽകുന്ന ഇന്ദിരമ്മ ഗിഫ്റ്റ് സ്കീം പത്രികയിലുണ്ട്. എല്ലാ വിദ്യാർഥികൾക്കും സൗജന്യ ഇന്‍റർനെറ്റ്, 18 വയസ്സിന് മുകളിലുള്ള കോളേജിൽ പോകുന്ന എല്ലാ വിദ്യാർഥിനികൾക്കും സൗജന്യ ഇലക്ട്രിക് സകൂട്ടർ, എല്ലാ കോളേജ് വിദ്യാർഥികൾക്കും 5 ലക്ഷം രൂപ സഹായം നൽകുന്ന വിദ്യാ ഭരോസ കാർഡ് തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിലുണ്ട്.

പാവപ്പെട്ടവർക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് പറയുന്നു. സംസ്ഥാനത്ത് എസ്‍സി-എസ്‍ടി വിഭാഗങ്ങൾക്ക് ഭൂമിയുണ്ടെങ്കിൽ വീട് വയ്ക്കാൻ 6 ലക്ഷം രൂപ വരെ നൽകും. അതില്ലാത്തവർക്ക് സർക്കാർ ഇന്ദിരമ്മ പദ്ധതിയിൽ വീടുകൾ വച്ച് നൽകും. ഒഴിഞ്ഞ് കിടക്കുന്ന 2 ലക്ഷം സർക്കാർ തസ്തികകളിലേക്ക് നിയമനം നടത്തുമെന്നും അധികാരത്തിലെത്തിയാൽ ഉടൻ ഒബിസി സെൻസസ് (ജാതി സെൻസസ്) പ്രഖ്യാപിക്കുമെന്നും പത്രികയിൽ പറയുന്നുയ

സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി പാർട്ണർ ജോലികൾ ചെയ്യുന്നവർക്ക് സാമൂഹ്യസുരക്ഷാ സ്കീം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന പത്രികയിൽ 10 പുതിയ ന്യൂനപക്ഷ ക്ഷേമബോർഡുകൾക്ക് കൂടുതൽ ഫണ്ടും വാഗ്ദാനം ചെയ്യുന്നു. ഇവയടക്കം 38 ഇന വാഗ്ദാനങ്ങളാണ് കോൺഗ്രസ് ജനത്തിന് മുന്നിൽ വയ്ക്കുന്നത്. ഇക്കുറി സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി